വൈക്കം വിജയലക്ഷ്മിയ്ക്ക് ഓവറിയില്‍ സിസ്റ്റ്. അത് കാന്‍സര്‍ എന്ന് അദ്ദേഹം !!

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട ഗായികയാണ് വൈക്കം വിജയ ലക്ഷ്മി. മലയാളത്തിൽ മാത്രമല്ല തെന്നിദ്ധ്യയിലും താരമാണ് വിജയ ലക്ഷ്മി. ഇപ്പോൾ താരത്തിന്റെ കുടുംബ ജീവിതവും വിവാഹ മോചനവും മറ്റുമായിരുന്നു പുറത്ത് വന്നിരുന്നത്. പിന്നണി ഗായികയായി തിളങ്ങി…

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട ഗായികയാണ് വൈക്കം വിജയ ലക്ഷ്മി. മലയാളത്തിൽ മാത്രമല്ല തെന്നിദ്ധ്യയിലും താരമാണ് വിജയ ലക്ഷ്മി. ഇപ്പോൾ താരത്തിന്റെ കുടുംബ ജീവിതവും വിവാഹ മോചനവും മറ്റുമായിരുന്നു പുറത്ത് വന്നിരുന്നത്. പിന്നണി ഗായികയായി തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. താരത്തിന്റെ വിവാഹ മോചനത്തെക്കുറിച്ചുള്ള വാർത്ത ഏറെ ഞെട്ടലോടെ ആണ് കേട്ടത്. വിവാഹ മോചനം എന്നത് ഞങ്ങൾ ഒരുമിച്ച് എടുത്തതാണെന്നും കഴിഞ്ഞ കാലത്തെക്കുറിച്ച് ഒറ്റ വിഷമം ഇല്ലന്നും താരം പറയുന്നു.

എനിക്ക് ഓവറയിൽ ഒരു സിസ്റ്റ് ഉണ്ടായിരുന്നു അതിന് ശസ്തക്രിയ വേണ്ടി വന്നു. അത് ക്യാൻസർ ആണെന്ന് പറയുകയും അത് പറഞ്ഞ് വേദനിപ്പിക്കുകയും ചെയ്തു. ഒരു ഗായികയായ എനിക്ക് വേണ്ടത് സ്വസ്ഥമായ ഒരു മനസ്സ് ആണ്. പരിപാടികളിൽ എന്നോടൊപ്പം വരുന്ന അദ്ദേഹം എല്ലാകാര്യത്തിലും നിയന്ത്രണം വെച്ചിരുന്നു. അത് കാരണം ഒരു പരിപാടിയിലും സമാധാനമായി പങ്കെടുക്കാൻ കഴിയാതെ ആയി എന്ന് തന്നെ പറയാം. എന്റെ അച്ഛനും അമ്മയും എന്നോട് സഹകരിക്കാൻ പാടില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന നിബന്ധന. അതുപോലെ നൂറുകണക്കിന് കാര്യങ്ങൾ ആയിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്.

അങ്ക പരിമിതിയായ എനിക്ക് തുണയായിരുന്നത് അച്ഛനും അമ്മയും ആണ്. അവരാണ് എന്നെ ഇവിടം വരെ എത്തിച്ചത്. അവരില്ലാതെ എനിക്കൊരു ജീവിതം ഇല്ല. അവരോടെല്ലാം സഹകരിക്കരുത് എന്ന് പറഞ്ഞാൽ എങ്ങനെയാണ് സഹിക്കാൻ കഴിയുക എന്നാണ് താരം എടുത്ത് ചോദിക്കുന്നത്. ഇപ്പോൾ താരം നൽകിയ അഭിമുഖത്തിൽ ആയിരുന്നു വെളിപ്പെടുത്തൽ ഉണ്ടായിരുന്നത്.