അച്ഛൻ ഞങ്ങളെ വിട്ട് പോകാൻ കാരണം അതായിരുന്നില്ല

റാംജിറാവു സ്പീക്കിങ് എന്ന ചിത്രത്തിൽ കൂടി സിനിമയിൽ എത്തിയ താരമാണ് സായികുമാർ. അതിനു ശേഷം നിരവധി സിനിമകൾ കൊണ്ട് പ്രേക്ഷരുടെ മനസ്സ് കീഴടക്കാൻ താരത്തിന് കഴിഞ്ഞു. നായകനായി വേഷം ചെയ്തിട്ടുണ്ടെങ്കിലും വില്ലൻ കഥാപാത്രങ്ങളെയാണ് താരം…

റാംജിറാവു സ്പീക്കിങ് എന്ന ചിത്രത്തിൽ കൂടി സിനിമയിൽ എത്തിയ താരമാണ് സായികുമാർ. അതിനു ശേഷം നിരവധി സിനിമകൾ കൊണ്ട് പ്രേക്ഷരുടെ മനസ്സ് കീഴടക്കാൻ താരത്തിന് കഴിഞ്ഞു. നായകനായി വേഷം ചെയ്തിട്ടുണ്ടെങ്കിലും വില്ലൻ കഥാപാത്രങ്ങളെയാണ് താരം കൂടുതൽ അവതരിപ്പിച്ചിട്ടുള്ളത്. അടുത്തിടെയാണ് താരത്തിന്റെ മകൾ വൈഷ്ണവിയും അഭിനയജീവിതത്തിനു തുടക്കം കുറിച്ചത്. സീ കേരളത്തില്‍ ആരംഭിച്ച കൈയ്യെത്തും ദൂരത്ത് എന്ന പരമ്ബരയിലൂടെയാണ് വൈഷ്ണവി തന്റെ അരങ്ങേറ്റം നടത്തിയത്. സീരിയൽ ആദ്യ എപ്പിസോഡ് പിന്നിട്ടപ്പോൾ തന്നെ അച്ഛന്റെ കഴിവ് മകൾക്കും ലഭിച്ചിട്ടുണ്ടെന്ന് ആരാധകർക്കും ബോധ്യമായി. അൽപ്പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് വൈഷ്ണവി അവതരിപ്പിച്ചത്. ആ കഥാപാത്രം ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

സായ് കുമാർ ആദ്യ ഭാര്യയേയും മകളെയും ഉപേക്ഷിച്ച് രണ്ടാമത്ത് വിവാഹം കഴിച്ചത് വലിയ രീതിയിൽ തന്ന് പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഇത് കാരണം നിരവധി വിമർശനങ്ങളും താരത്തിനെതിരെ വന്നിരുന്നു. എന്നാൽ അതിനോട് ഒന്നും സായ് കുമാർ പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ അച്ഛൻ തങ്ങളെ ഉപേക്ഷിച്ച് പോയതിനെ കുറിച്ച് ഒരു അഭിമുഖത്തിൽ അദ്ദേഹത്തിന്റെ മകൾ വൈഷ്‌ണവി പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ വിവാഹത്തിന് അച്ഛനെ ക്ഷണിച്ചിരുന്നില്ല എന്ന തരത്തിൽ ഉള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ താൻ അച്ഛനെ വിവാഹത്തിന് ക്ഷണിച്ചിരുന്നു എന്നാണ് വൈഷ്ണവി പറയുന്നത്.

Vaishnavi Saikumar
Vaishnavi Saikumar

അത് മാത്രമല്ല, അമ്മയ്‌ക്ക് കാൻസർ വന്നത് കൊണ്ടാണ് അച്ഛൻ അമ്മയെ ഉപേക്ഷിച്ച് പോയത് എന്ന തരത്തിൽ ഉള്ള സംസാരങ്ങൾ ഒക്കെ ഉണ്ടായിരുന്നു. എന്നാൽ സത്യം അതല്ല. അച്ഛനും അമ്മയുമായി പിരിഞ്ഞതിന് ശേഷമാണ് അമ്മയ്ക്ക് കാൻസർ സ്ഥിരീകരിച്ചത്. എന്നാൽ വിവാഹ മോചനത്തിന്റെ കേസുകൾ നടന്നു കൊണ്ടിരുന്ന സമയത്ത് ആണ് ഈ വാർത്തകൾ പ്രചരിച്ചത്. അതി കൊണ്ടായിരിക്കും ഇങ്ങനെ ഒരു വാർത്ത വന്നത് എന്നും ആണ് വൈഷ്‌ണവി പറയുന്നത്.