ഒട്ടും പ്രതീക്ഷത്തെ ആയിരുന്നു ആ അടി കിട്ടിയത് എന്ന് കുഞ്ചാക്കോ ബോബൻ

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് മഞ്ജുവാര്യർ. ദിലീപ് നായകനായ സല്ലാപം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരം പിന്നീട് മലയാള സിനിമക്ക് നിരവധി കഥാപാത്രങ്ങളാണ് സമ്മാനിച്ചത്. അക്കാലത്തെ ഏറ്റവും നല്ല പ്രണയ…

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് മഞ്ജുവാര്യർ. ദിലീപ് നായകനായ സല്ലാപം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരം പിന്നീട് മലയാള സിനിമക്ക് നിരവധി കഥാപാത്രങ്ങളാണ് സമ്മാനിച്ചത്. അക്കാലത്തെ ഏറ്റവും നല്ല പ്രണയ ജോഡികളായിരുന്നു മഞ്ജുവും ദിലീപും. പിന്നീട് ഇവർ വിവാഹിതരായി വർഷങ്ങൾക്ക് ശേഷം ഇരുവരും പിരിയുകയും ചെയ്തു. പതിനാലു വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് മഞ്ജു തിരിച്ച് വരവ് നടത്തിയത് ചിത്രം ആയിരുന്നു ഹൗ ഓൾഡ് ആർ യു. ഏറെ പ്രതിസന്ധികൾക്ക് ഇടയിൽ ആണ് മഞ്ജു ആ ചിത്രം ചെയ്തത്. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ആയിരുന്നു നായകനായി എത്തിയിരുന്നത്. എന്നാൽ ചിത്രത്തിൽ അഭിനയിക്കാതിരിക്കാൻ തനിക്കും പല തരത്തിൽ ഉള്ള പ്രെസ്സർ ഉണ്ടായിട്ടുണ്ട് എന്ന് കുഞ്ചാക്കോ ബോബനു പറഞ്ഞിരുന്നു.

cropped-manju-warrier4.jpg

എന്നാൽ ഇരുവരും ഒന്നിച്ച് എത്തിയ ഈ ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. അത് മാത്രമല്ല മഞ്ജുവിന്റെ തിരിച്ച് വരവിനെ പ്രേക്ഷകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. അതിനു ശേഷം കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും ഒന്നിച്ചെത്തിയ ചിത്രം ആണ് വേട്ട. ഇപ്പോൾ ചിത്രത്തിന്റെ ചിത്രീകരണത്തിന് ശേഷം മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും ഒരു അഭിമുഖത്തിൽ പങ്കെടുത്തപ്പോൾ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ കൂടെ സിനിമ ചെയ്യാൻ ആഗ്രഹിച്ച ആൾ ആണ് താൻ എന്നും എന്നാൽ ഇപ്പോൾ ആണ് അതിന് അവസരം ലഭിച്ചത് എന്നുമാണ് മഞ്ജു പറഞ്ഞത്.

ചിത്രത്തിൽ മഞ്ജുവിന്റെ കഥാപാത്രം എന്ന്അടിക്കുന്ന ഒരു രംഗം ഉണ്ടായിരുന്നു. ഇത് പറഞ്ഞപ്പോൾ ആദ്യം മഞ്ജു പറഞ്ഞത് അയ്യോ അതൊന്നും പറ്റില്ല എന്നാണ്. എന്നാൽ ഞാൻ പറഞ്ഞു, അത് കുഴപ്പമില്ല അങ്ങനെ ചെയ്‌തോ എന്നാണ്. അങ്ങനെ മഞ്ജു ആ രംഗം ചെയ്യാൻ തയാറായി. സംവിധായകൻ പറഞ്ഞു ശരിക്കും അടിച്ചോളാൻ. അങ്ങനെ ഷൂട്ട് തുടങ്ങിയപ്പോൾ മഞ്ജു അടിച്ചിട്ട് എന്നോട് സോറി പറയും. അപ്പോൾ സംവിധായകൻ കട്ട് പറയും. രണ്ടു മൂന്ന് തവണയും ഇത് തന്നെ ആവർത്തിച്ചു. അപ്പോൾ ഞാൻ പറഞ്ഞു ഇനി സോറി ഒന്നും പറയണ്ട. സോറി പറയും തോറും എനിക്ക് അടി കിട്ടിക്കൊണ്ടിരിക്കുയാണ് എന്ന്. അങ്ങനെ ഒരു വിധമാണ് ആ രംഗങ്ങൾ പൂർത്തിയാക്കിയത് എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.