‘എടാ കള്ളാ….’ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഏറ്റവും വലിയ പരീക്ഷണ ചിത്രം വാലാട്ടിയുടെ ട്രെയ്‌ലര്‍

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിക്കുന്ന പുതിയ ചിത്രം വാലാട്ടിയുടെ ട്രെയ്‌ലര്‍ പുറത്തുവന്നു. ദേവനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. വളര്‍ത്തുമൃഗങ്ങളുടെ കഥപറയുന്ന വാലാട്ടി മലയാളത്തിലെ ഒരു പരീക്ഷണ ചിത്രമാണ്. നായകളാണ്…

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിക്കുന്ന പുതിയ ചിത്രം വാലാട്ടിയുടെ ട്രെയ്‌ലര്‍ പുറത്തുവന്നു. ദേവനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. വളര്‍ത്തുമൃഗങ്ങളുടെ കഥപറയുന്ന വാലാട്ടി മലയാളത്തിലെ ഒരു പരീക്ഷണ ചിത്രമാണ്. നായകളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

വിഎഫ്എക്സിന്റെ സഹായമില്ലാതെ ചിത്രത്തില്‍ യഥാര്‍ഥ നായകള്‍ തന്നെയാണ് അഭിനയിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന നായ്ക്കുട്ടികള്‍ക്കും കോഴിക്കും മലയാളത്തില്‍ ശബ്ദം നല്‍കിയിരിക്കുന്നത് പ്രമുഖ താരങ്ങളാണ്. നായ്ക്കുട്ടികളെ വളര്‍ത്താനും ചിത്രത്തിനായുള്ള ട്രെയിനിങ് നല്‍കാനും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി മൂന്ന് വര്‍ഷത്തില്‍ അധികം സമയം ആണ് എടുത്തിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ഏറ്റവും വലിയ പരീക്ഷണ ചിത്രമാണിതെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് വിജയ് ബാബു പറയുന്നു. തന്റെ സ്വപ്‌ന ചിത്രമാണിതെന്ന് സംവിധായകന്‍ ദേവനും പ്രതികരിച്ചു.

വിനയ് ബാബുവാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. അയൂബ് ഖാന്‍ സംഗീതവും വിഷ്ണു പണിക്കര്‍ ചിത്രത്തിന്റെ എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. മലയാളമുള്‍പ്പടെ അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രമെത്തുന്നത്. ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലാണ് മലയാളത്തിനു പുറമേ ഈ ചിത്രം റിലീസ് ചെയ്യുക. എന്നും പുതുമകള്‍ സ്വീകരിച്ചിട്ടുള്ള മലയാളി പ്രേക്ഷകര്‍ക്കു തീര്‍ച്ചയായും ഇഷ്ടപെടുന്ന ഒരു സിനിമ തന്നെയായിരിക്കും ‘വാലാട്ടി ‘. വാര്‍ത്താ പ്രചരണം – വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.