‘ലവ് യൂ ഭായ്..’ എന്റെ ശ്വാസമായി നീ മാറി!! സുശാന്തിന്റെ ഓര്‍മ്മദിനത്തില്‍ സഹോദരി

ബോളിവുഡ് ലോകത്തെയും ആരാധകലോകത്തെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തിയാണ് നടന്‍ സുശാന്ത് രാജ്പുത്ത് വിടപറഞ്ഞത്. മുംബൈയിലെ ഫ്ളാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് താരത്തിനെ കണ്ടെത്തിയത്. ഇന്നേക്ക് സുശാന്ത് വിടപറഞ്ഞിട്ട് മൂന്ന് വര്‍ഷമായിരിക്കുകയാണ്. സുശാന്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് സഹോദരി. ആ…

ബോളിവുഡ് ലോകത്തെയും ആരാധകലോകത്തെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തിയാണ് നടന്‍ സുശാന്ത് രാജ്പുത്ത് വിടപറഞ്ഞത്. മുംബൈയിലെ ഫ്ളാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് താരത്തിനെ കണ്ടെത്തിയത്. ഇന്നേക്ക് സുശാന്ത് വിടപറഞ്ഞിട്ട് മൂന്ന് വര്‍ഷമായിരിക്കുകയാണ്.

സുശാന്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് സഹോദരി. ആ കുറിപ്പാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ശ്വേത സിങ് കിര്‍തിയുടെ കുറിപ്പ് സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. സുശാന്ത് ഇപ്പോഴും തനിക്കൊപ്പമുണ്ട് എന്നാണ് ശ്വേത കുറിച്ചത്.

‘ലവ് യൂ ഭായ്… നിന്റെ ബുദ്ധിക്ക് സല്യൂട്ട്. എല്ലാ നിമിഷവും ഞാന്‍ നിന്നെ മിസ് ചെയ്യും. പക്ഷേ നീ ഇപ്പോള്‍ എന്റെ ഭാഗമാണെന്ന് എനിക്കറിയാം. എന്റെ ശ്വാസം പോലെ പ്രധാനമായി നീ മാറിയിരിക്കുന്നത്. അവന്‍ എനിക്ക് നിര്‍ദേശിച്ച ചില പുസ്തകങ്ങള്‍ പങ്കുവെക്കുന്നു. അവനായി ജീവിച്ച് അവന് ജീവന്‍ നല്‍കൂ.’- എന്നാണ് ശ്വേത കുറിച്ചത്. ഒപ്പം ഹാഷ്ടാഗായി സുശാന്ത് ജീവനോടെയുണ്ട് എന്നും ശ്വേത കുറിച്ചിട്ടുണ്ട്.

2020 ജൂണ്‍ 14നാണ് ബാന്ദ്രയിലെ ഫ്ളാറ്റില്‍ സുശാന്ത് സിങ് രാജ്പുത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നടി റിയ ചക്രബര്‍ത്തിയുമായി പ്രണയത്തിലായിരുന്നു സുശാന്ത്. റിയയും പ്രിയതമന്റെ ഓര്‍മ്മകള്‍ പങ്കിടാറുണ്ടായിരുന്നു.