വിജയ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വംശി പൈഡിപ്പള്ളി ചിത്രത്തിന് പേരിട്ടു. ‘ദളപതി 66’ എന്നായിരുന്നു സിനിമയ്ക്ക് താല്‍ക്കാലികമായി ഇട്ടിരുന്ന പേര്. എന്നാല്‍ ‘വരശ്’ എന്നാണ് വിജയ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടിട്ടുണ്ട്.
ജൂണ്‍ 22നാണ് നടന് വിജയ്യുടെ ജന്മദിനം. വിജയ്യുടെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ‘ബോസ് തിരിച്ചെത്തുന്നു’ എന്ന ടാഗ്ലൈനോടെയാണ് ഫസ്റ്റ് ലുക്ക് പുറത്തു വന്നിരിക്കുന്നത്. ഫസ്റ്റ് ലുക്ക് പുറത്ത് വന്ന് നിമിഷങ്ങള്‍ക്കകം തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.