സൗഹൃദം നടിക്കുന്ന കള്ളന്മാരെ മനസിലാക്കി ഭയപ്പെടാതെ സത്യം പറയുകയാണ് തന്റെ രീതി, ഹരീഷ് പേരടി 

മലയാളസിനിമയിൽ എന്തും വെട്ടിത്തുറന്നു പറയുന്ന നടൻ ആണ് ഹരീഷ് പേരടി, കഴിഞ്ഞ ദിവസം താരം വന്ദേ ഭാരത് 130 കിലോമീറ്റര് വേഗതയിൽ എത്തിയാൽ താൻ ഇനിയും ബി ജെ പി ക്കു വോട്ടു നൽകുമെന്ന്…

മലയാളസിനിമയിൽ എന്തും വെട്ടിത്തുറന്നു പറയുന്ന നടൻ ആണ് ഹരീഷ് പേരടി, കഴിഞ്ഞ ദിവസം താരം വന്ദേ ഭാരത് 130 കിലോമീറ്റര് വേഗതയിൽ എത്തിയാൽ താൻ ഇനിയും ബി ജെ പി ക്കു വോട്ടു നൽകുമെന്ന് പറഞ്ഞതിൽ ഒരുപാടു വിമർശനങ്ങളും, ട്രോളുകളുമാണ് താരത്തിന് ലഭിച്ചിരിക്കുന്നത്, ഇപ്പോൾ ഈ വിമർശനങ്ങൾക്ക് എതിരെ ആഞ്ഞടിക്കുകയാണ് നടൻ. സൗഹൃദം നടിച്ച കള്ളന്മാരെ തിരിച്ചറിഞ്ഞുആരെയും  ഭയപ്പെടാതെ സത്യങ്ങൾ പറഞ്ഞു ആഘോഷിക്കുകയാണ് തന്റെ രീതി എന്നാണ് നടൻ വിമർശനങ്ങൾക്ക് നൽകുന്ന മറുപടി.

നിങൾ നാളെ സത്യം പറഞ്ഞു ഉറങ്ങാൻ നോക്കൂ എന്നാൽ നിങ്ങൾക്ക് നല്ല ഉറക്കം കിട്ടും. നിങ്ങൾ നാളെ സത്യം പറയാൻ തുടങ്ങി കഴിഞ്ഞാൽ ഈ കളളം പറഞ്ഞവരുടെ കുരു പൊട്ടി ഒലിക്കാൻ തുടങ്ങും. അത് പ്രകൃതി നിയമം ആണ് അത് നിങ്ങൾ കാര്യമാക്കരുത്.

സത്യം പറഞ്ഞു കിട്ടുന്ന സുഖം എല്ലാ അടിമത്വങ്ങളെയും നീക്കാനുള്ള ഒരു സ്വാതന്ത്ര്യം തന്നെയാണ്. അതുകൊണ്ടു കള്ളസൗഹൃദയം നിങ്ങൾ ഉപേക്ഷിക്കൂ. ആരെയും ഭയപ്പെടാതെ നിങ്ങൾ സത്യം പറഞ്ഞു ആഘോഷിക്കുക ഹരീഷ് പറയുന്നു.