‘എൻടിആർ 30’ ജൂനിയർ എൻടിആറിനൊപ്പം സെയ്ഫ് അലി ഖാനും !!

തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻടിആറും കൊരടാല ശിവയും ഒന്നിക്കുമ്പോൾ ഹിറ്റിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. ‘എൻടിആർ 30’ എന്ന് വിളിപ്പേരുള്ള ചിത്രത്തിൽ ജാൻവി കപൂറാണ് നായിക .ജൂനിയർ എൻടിആറും ജാൻവി കപൂറും എസ്എസ്…

തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻടിആറും കൊരടാല ശിവയും ഒന്നിക്കുമ്പോൾ ഹിറ്റിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. ‘എൻടിആർ 30’ എന്ന് വിളിപ്പേരുള്ള ചിത്രത്തിൽ ജാൻവി കപൂറാണ് നായിക .ജൂനിയർ എൻടിആറും ജാൻവി കപൂറും എസ്എസ് രാജമൗലിയും അടക്കമുള്ളവർ പങ്കെടുത്ത പൂജാ ചടങ്ങോടെ സിനിമയുടെ ചിത്രീകരണത്തിന് നേരത്തെ തുടക്കമായിരുന്നു. പൂജാ ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു


ഇപ്പോഴിതാ ‘എൻടിആർ 30’ എന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാനും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ജൂനിയർ എൻടിആറും സെയ്ഫ് അലി ഖാനും ഒന്നിച്ചുള്ള ഫോട്ടോകൾ ഓൺലൈനിൽ വൈറലായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.


രത്‌നവേലു ആണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. സാബു സിറിലാണ് സിനിയുടെ പ്രൊഡക്ഷൻ ഡിസൈൻ. ‘എൻടിആർ 30’2024 ഏപ്രിൽ അഞ്ചിനാണ് റിലീസ് ചെയ്യുക.

ജാൻവി കപൂർ ചിത്രത്തിനായി വാങ്ങിക്കുക റെക്കോർഡ് പ്രതിഫലമായിരിക്കും എന്നുള്ള വാർത്ത എത്തിയിരിരുന്നു. 3.5 കോടി രൂപയായിരിക്കും താരത്തിന്റെ പ്രതിഫലം. ജാൻവി കപൂറിന്റെ ആദ്യ തെലുങ്ക് സിനിമയാണ് ‘എൻടിആർ 30’