ഗായിക വാണി ജയറാമിന്റെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്!!

തെന്നിന്ത്യയുടെ നിത്യ ഹരിത ഗായിക വാണി ജയറാമിന്റെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്. രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ച ഗായികയാണ് വാണി ജയറാം. മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് മൂന്ന് തവണ ലഭിച്ചിട്ടുണ്ട്. മലയാളം തമിഴ്, മറാത്തി,…

തെന്നിന്ത്യയുടെ നിത്യ ഹരിത ഗായിക വാണി ജയറാമിന്റെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്. രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ച ഗായികയാണ് വാണി ജയറാം. മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് മൂന്ന് തവണ ലഭിച്ചിട്ടുണ്ട്. മലയാളം തമിഴ്, മറാത്തി, തെലുങ്ക്, ഹിന്ദി, ബംഗാളി, കന്നട ഗുജറാത്തി തുടങ്ങി ഇരുപതോളം ഭാഷകളില്‍ 10000 ത്തിലധികം പാട്ടുകള്‍ പാടിയ ഗായികയാണ് വാണി.

മലയാളത്തില്‍ സ്വപ്നം എന്ന ചിത്രത്തില്‍ സൗരയൂഥത്തില്‍ പിറന്നൊരു…. എന്ന പാട്ടാണ് ആദ്യമായി പാടിയത്. പുലിമുരുകനിലെ മാനത്തെ മാരിക്കുറുമ്പേ, ആക്ഷന്‍ ഹീറോ ബിജുവിലെ പൂക്കള്‍ പനിനീര്‍ പൂക്കള്‍ ….1983 ഓലഞ്ഞാലി കുരുവി എന്നിവയായിരുന്നു മലയാളത്തില്‍ അവസാനമായി പാടിയത്.

എം കെ അര്‍ജുനന്‍ മാസ്റ്റര്‍, ജി ദേവരാജന്‍, എം എസ് വിശ്വനാഥന്‍, വി ദക്ഷിണാമൂര്‍ത്തി, എം എസ് ബാബുരാജ്, ആര്‍ കെ ശേഖര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാ വാത്മകമായ ആലാപനത്തിലൂടെ സംഗീതാ അസ്വാദകരുടെ മനസ്സില്‍ ഇടം നേടിയിരുന്നു ഈ പാട്ടുകാരി. തമിഴ്‌നാട് വെല്ലൂരില്‍ 1945 നാണ് വാണി ജയറാം ജനിച്ചത്. ആകാശവാണി മദ്രാസ് സ്റ്റേഷനില്‍ എട്ടാം വയസ്സുമുതലാണ് പാടി തുടങ്ങിയത്. 1971 വസന്ത ദേശായിയുടെ ബോലേരെ പപ്പി എന്ന ഗാനത്തിലൂടെയാണ് പ്രശസ്തയായത്. ഭര്‍ത്താവ് ജയരാമന്‍ ആണ് വാണിക്ക് സംഗീതത്തില്‍ എല്ലാ പിന്തുണയും നല്‍കിയത്.