മോഹന്‍ലാല്‍ ഫാന്‍സിനോട്, നിങ്ങളുടെ മൗനം അദ്ദേഹത്തിന്റെ ക്ലാസ്സിക് സിനിമയെയാണ് തകര്‍ക്കുന്നത്!!!

വന്‍ പ്രീഹൈപ്പോടെ തിയ്യേറ്ററിലെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍ -ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടിലെത്തിയ മലൈക്കോട്ടെ വാലിബന്‍. വന്‍ സസ്‌പെന്‍സ് നിലനിര്‍ത്തിയാണ് ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും എത്തിയത്. എന്നാല്‍ ആദ്യ ദിനം മുതല്‍ ചിത്രത്തിനെതിരെ നെഗറ്റീവ് റിവ്യൂകള്‍ നിറഞ്ഞു.…

വന്‍ പ്രീഹൈപ്പോടെ തിയ്യേറ്ററിലെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍ -ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടിലെത്തിയ മലൈക്കോട്ടെ വാലിബന്‍. വന്‍ സസ്‌പെന്‍സ് നിലനിര്‍ത്തിയാണ് ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും എത്തിയത്. എന്നാല്‍ ആദ്യ ദിനം മുതല്‍ ചിത്രത്തിനെതിരെ നെഗറ്റീവ് റിവ്യൂകള്‍ നിറഞ്ഞു. മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ആദ്യമായിട്ടായിരിക്കും ഇത്തരത്തില്‍ ഒരു ചിത്രത്തിനെതിരെ നെഗറ്റീവ് പ്രതികരണങ്ങള്‍ വരുന്നത്.

അതേസമയം, ചിത്ത്രിനെ പിന്തുണച്ചും അഭിനന്ദിച്ചും നിരവധി പേരാണ് എത്തുന്നത്. ചിത്രത്തിനെ കുറിച്ച് ആരോപണങ്ങള്‍ക്ക് സംവിധായകന്‍ ലിജോ തന്നെ മറുപടിയും നല്‍കേണ്ടി വന്നിരുന്നു. നിരവധി പേരുടെ അധ്വാനമാണ് ഇല്ലാതാക്കുന്നതെന്നും ലിജോ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് സന്തോഷ് അഞ്ചല്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. വിഷമമുണ്ട്, ഇത്ര മനോഹരമായ ഒരു സിനിമയെ ഇങ്ങനെ ഡീഗ്രേഡ് ചെയ്തു കൊന്നതിന് എന്നു പറഞ്ഞാണ് സന്തോഷിന്റെ കുറിപ്പ്. ലിജോയുടെ ഏറ്റവും മികച്ച സിനിമയാണെന്നും സന്തോഷ് പറയുന്നു.

വിഷമമുണ്ട്. ..ഒരുപാട്. … ഇത്ര മനോഹരമായ ഒരു സിനിമയെ ഇങ്ങനെ ഡീഗ്രേഡ് ചെയ്തു കൊന്നതിനു. …??????…ഒരു ചിത്രകാരന്‍ എന്ന നിലയില്‍ എനിക്ക് സ്വന്തമായി ക്രീയേറ്റ് ചെയ്തു വരയ്ക്കാന്‍ കഴിയാത്ത പെയിന്റിംഗ് പോലെ അതിമനോഹരമായ ഫ്രെമുകള്‍. …! LJP യുടെ ഏറ്റവും മനോഹരമായ സിനിമ. ..സങ്കടം തോന്നുന്നു. … റിലീസ് ആയി 3 ദിവസമേ ആയുള്ളൂ. ..വെറും 10 പേരെ തികച്ചാണ് പടം തുടങ്ങിയത്. ….

സമീപകാലത്തു മോഹന്‍ലാല്‍ എന്ന മഹാനടന്റെ ഗംഭീരമായ ഈ സിനിമയെ എന്തിനാണ് ഇങ്ങനെ തകര്‍ത്തത്. …?????? പ്രശാന്ത് പിള്ള ഇതിനേക്കാള്‍ മനോഹരമായി മ്യൂസിക് നല്‍കിയ വേറെ സിനിമ ഇല്ല എന്ന് പറയാം. …. കാവ്യാത്മകമായ ഒരു നാടോടികഥ പോലെ. ..പൂര്‍ണമായ ഒരു LJP പടം. …നിങ്ങള്‍ മനോഹരമായ ഒരു സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ ആണെങ്കില്‍ തീര്‍ച്ചയായും മിസ് ആക്കാതെ തിയേറ്ററില്‍ പോകു. ….!

മോഹന്‍ലാല്‍ ഫാന്‍സിനോട് ആദരവ് നിലനിര്‍ത്തി തന്നെ ചോദിക്കട്ടെ. .. ഇതില് കൂടുതല്‍ എന്താണ് നമ്മുടെ സ്വന്തം ലാലേട്ടന്‍ ചെയ്യേണ്ടത്. …നിങ്ങളുടെ മൗനം. …അദ്ദേഹത്തിന്റെ ഒരു ക്ലാസ്സിക് സിനിമയെയാണ് തകര്‍ക്കുന്നത്. ..LJP sir. ….തങ്ങള്‍ക്കു ബിഗ് സല്യൂട്ട് എന്നാണ് സന്തോഷ് മൂവി ഗ്രൂപ്പില്‍ പങ്കുവച്ചത്.