വാണിയും ബാബുരാജു൦ തമ്മിൽ പ്രണയത്തിൽ ആകുന്നത് അങ്ങനെയാണ്

മലയാള സിനിമയിലെ ശക്തമായ സ്ത്രീ ആയിരുന്നു വാണി വിശ്വനാഥ്. വാണിയെ പോലെ സംഘട്ടന രംഗങ്ങൾ ചെയ്യാൻ കഴിവുള്ള മറ്റൊരു നടിയും വാണിക്കു മുന്പും അതിനു ശേഷവും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല. ആക്ഷൻ രംഗങ്ങൾ ആണെങ്കിലും…

മലയാള സിനിമയിലെ ശക്തമായ സ്ത്രീ ആയിരുന്നു വാണി വിശ്വനാഥ്. വാണിയെ പോലെ സംഘട്ടന രംഗങ്ങൾ ചെയ്യാൻ കഴിവുള്ള മറ്റൊരു നടിയും വാണിക്കു മുന്പും അതിനു ശേഷവും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല. ആക്ഷൻ രംഗങ്ങൾ ആണെങ്കിലും ഡാൻസ് ആണെങ്കിലും അഭിനയം ആണെങ്കിലും വാണിക്ക് പകരം വെയ്ക്കാൻ മറ്റാരും ഇല്ല എന്ന് നിസംശയം തന്നെ പറയാം. മലയാളത്തിൽ കൂടിയാണ് അരങ്ങേറ്റം നടത്തിയതെങ്കിലും തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ബാബുരാജുമായി വിവാഹം കഴിച്ച താരം വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. ഇപ്പോൾ ഭർത്താവിനും മക്കൾക്കുമൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് താരം.

നായക നടന്മാർ പോലും ചെയ്യാൻ ബുദ്ധിമുട്ടുന്ന സാഹസികമായ സംഘട്ടന രംഗങ്ങൾ പോലും വാണിയുടെ കയ്യിൽ ഭദ്രം ആയിരുന്നു. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന താരം ടെലിവിഷൻ പരമ്പരയിൽ കൂടി തിരിച്ച് വരവ് നടത്തിയിരുന്നു. ഇപ്പോഴിതാ വാണി വിശ്വനാഥിന്റെയും ബാബു രാജിന്റെയും പ്രണയത്തെ കുറിച്ച് തുറന്ന് പറയുകയാണ് ഉഷ നാസർ. ഇരുവരും തമ്മിൽ പ്രണയത്തിൽ ആകുന്ന സംഭവത്തെ കുറിച്ച് ആണ് ഉഷ പറയുന്നത്. താൻ വർഷങ്ങൾക്ക് മുമ്പ് വാണി വിശ്വനാഥന്റെ കൂടെ ആണ് നടന്നിരുന്നത് എന്നും അത് കൊണ്ട് തന്നെ ഇവരുടെ പ്രണയത്തെ കുറിച്ച് തനിക്ക് അറിയാം എന്നുമാണ് ഉഷ നാസർ പറയുന്നത്.

ഒരു ഷൂട്ടിങ്ങിന് പോയപ്പോൾ വാണിയുടെ കാലിൽ ലൈറ്റ് വീണു കാൽ മുറിഞ്ഞിരുന്നു. അപ്പോൾ ബാബുരാജ് ഒരു ഹീറോയെ പോലെയാണ് വാണിയെ എടുത്ത് ഹോസ്പിറ്റലിലേക്ക് ഓടിയത്. ശരിക്കും ആ രംഗങ്ങൾ ഒക്കെ കണ്ടപ്പോൾ ബാബുരാജ് ഒരു ഹീറോ ആയിരുന്നു എന്ന് തന്നെ തനിക്ക് തോന്നി. അന്ന് നാല്, അഞ്ച് ദിവസം വാണി ഹോസ്പിറ്റലിൽ കിടന്നിരുന്നു. അങ്ങനെയാണ് ഇരുവരും തമ്മിൽ പ്രണയത്തിൽ ആകുന്നത് എന്നാണ് ഉഷ നാസർ പറയുന്നത്. ഇപ്പോൾ വിജയകരമായി ദാമ്പത്യ ജീവിതം നയിക്കുകയാണ് വാണി വിശ്വനാഥും ബാബു രാജുമ്.