എന്റെ മകളെ  അങ്ങനെ കാണാൻ എനിക്ക് താല്പര്യമില്ല ‘അമ്മ പറഞ്ഞു! എന്റെ അഭിനയം കണ്ടു അമ്മ പൊട്ടിക്കരഞ്ഞു, വനിത കൃഷ്ണ ചന്ദ്രൻ 

ഒരുകാലത്തു മലയാള സിനിമയിൽ നായിക ആയി അഭിനയിച്ച താരമാണ് വനിത കൃഷ്ണ ചന്ദ്രൻ. ഗായകൻ കൃഷ്ണ ചന്ദ്രൻ ആണ് നടിയെ വിവാഹം കഴിച്ചിരിക്കുന്നത്. വിവാഹ ശേഷം സിനിമയിൽ നിന്നും അകന്ന നടി ഇപ്പോൾ സീരിയലിലൂടെ…

ഒരുകാലത്തു മലയാള സിനിമയിൽ നായിക ആയി അഭിനയിച്ച താരമാണ് വനിത കൃഷ്ണ ചന്ദ്രൻ. ഗായകൻ കൃഷ്ണ ചന്ദ്രൻ ആണ് നടിയെ വിവാഹം കഴിച്ചിരിക്കുന്നത്. വിവാഹ ശേഷം സിനിമയിൽ നിന്നും അകന്ന നടി ഇപ്പോൾ സീരിയലിലൂടെ അഭിനയ മേഖലയിൽ സജീവമാകുകയാണ് . ഇപ്പോൾ താരം തന്റെ ആദ്യ സിനിമയിൽ ഉണ്ടായ ഒരു സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് ഗ്ലിറ്റസ് ചാനലിനെ നൽകിയ അഭിമുഖ്ത്തിൽ, പാടൈ മാറിനാൽ എന്ന ചിത്രത്തിൽ ഒരു പതിമൂന്നു വയസുകാരിക്ക് സംഭവിക്കുന്ന പ്രണയവും, അവൾ ഗർഭിണി ആകുമ്പോൾ കാമുകൻ ചതിക്കുന്നതും അവളുടെ മരണവും ആണ് ഇതിവൃത്തം.

ആ ചിത്രത്തിലെ എന്റെ അഭിനയം കണ്ടു പൊട്ടിക്കരഞ്ഞുപോയി, എന്റെ മരണം കാണുമ്പോൾ അമ്മ പറഞ്ഞു എന്റെ മോൾ ഇങ്ങനെയൊക്ക അഭിനയിക്കണോ, എന്റെ മകളെ മരിച്ചതുപോലെ കാണാൻ എനിക്ക് താല്പര്യമില്ല, അയ്യോ അവൾ അങ്ങനെ അഭിനയിക്കണോ എന്ന്, അതുപോലെ സിനിമയിലെ എന്റെ അഭിനയം കണ്ടു അമ്മ പൊട്ടിക്കരഞ്ഞു വനിത പറയുന്നു.

അമ്മയുടെ കരച്ചിൽ കണ്ടു അച്ഛൻ ആണ് ആശ്വസിപ്പിച്ചത്, അവൾ അഭിനയിക്കുവല്ലേ എന്ന്. എന്നാൽ ‘അമ്മ പറഞ്ഞു സിനിമകളിൽ ഇങ്ങനെ ഉണ്ടെങ്കിൽ അവൾ അഭിനയിക്കേണ്ട എന്ന്, എന്നാൽ എന്റെ ആഗ്രഹം ആയിരുന്നു അഭിനയം, അതുകൊണ്ടു ഞാൻ നൃത്തവും അഭ്യസിച്ചു, കൂടാതെ അന്ന് ബ്ളാക്ക്ആൻഡ്  വൈറ്റ് കാലത്തും, ഇന്നത്തെ കാലത്തും തനിക്ക് അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് എന്ന് വനിത കൃഷൻചന്ദ്രൻ പറയുന്നു.