താര കുടുംബം മുഴുവൻ ഒഴിവാക്കിയ പോലെ, വിവാഹത്തിന് പോലും വിളിച്ചില്ല; വനിതയുടെ പ്രതികരണം വൈറൽ

തെന്നിന്ത്യൻ നടൻ വിജയകുമാറിന്റെ മകളാണ് വനിത വിജയകുമാർ. ബിഗ് ബോസിൽ മത്സരിച്ചതിന് ശേഷം കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് വനിത. വിജയകുമാറിന്റെ രണ്ടാമത്തെ ഭാര്യയിൽ ജനിച്ച മകളാണ് വനിത. വിജയകുമാറുമായിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങളെ…

തെന്നിന്ത്യൻ നടൻ വിജയകുമാറിന്റെ മകളാണ് വനിത വിജയകുമാർ. ബിഗ് ബോസിൽ മത്സരിച്ചതിന് ശേഷം കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് വനിത. വിജയകുമാറിന്റെ രണ്ടാമത്തെ ഭാര്യയിൽ ജനിച്ച മകളാണ് വനിത. വിജയകുമാറുമായിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് താരത്തിന് വീട് വിട്ട് ഇറങ്ങേണ്ടി വന്നിരുന്നു. പിന്നീട് മൂന്ന് തവണ വിവാഹിതയായെങ്കിലും എല്ലാ ബന്ധങ്ങളും തകർച്ചയിലാണ് അവസാനിച്ചത്.

ഇപ്പോൾ താരകുടുംബത്തിൽ നടന്ന വിവാഹത്തിൽ നിന്ന് വനിതയെ മാറ്റി നിർത്തിയതിന്റെ വാർത്തകളാണ് പുറത്ത് വരുന്നത്. ഇത് സൂചിപ്പിക്കുന്നൊരു പോസ്റ്റും നടി പങ്കുവെച്ചിരുന്നു. ഒരു സിംഹം നടക്കുന്നതിന്റെ വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ വനിത പോസ്റ്റ് ചെയ്തത്. ‘ആൾക്കൂട്ടം മുഴുവൻ ഒരു സ്ഥലത്ത് തടിച്ചു കൂടുമ്പോൾ നിങ്ങൾ മാത്രം ഒറ്റയ്ക്കാണെങ്കിൽ നിങ്ങൾ എത്ര ശക്തരാണെന്ന് മനസിലാക്കണം.’ എന്നാണ് വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷൻ. തന്നെ ഒഴിവാക്കിയ കുടുംബത്തിനെതിരെയാണ് താരപുത്രിയുടെ പ്രതികരണം എന്ന് വ്യക്തമാണ്.

വിജയകുമാറിന്റെ മകൾ അനിതയുടെ മകൾ ദിയയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. കുറച്ച് ദിവസങ്ങളായി നടന്നു വരുന്ന മെഹന്ദി, സംഗീത്, ഹൽദി തുടങ്ങി നിരവധി ആഘോഷങ്ങൾക്കൊടുവിലാണ് ദിയ വിവാഹിതയായത്. വിജയകുമാറിന്റെ മുഴുവൻ കുടുംബവും ഇതിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും വനിത അസാന്നിധ്യം വലിയ ചർച്ചയായിരുന്നു.