വൃത്തികെട്ട സ്വഭാവം ആണ് അവരുടേത്, മുതിർന്ന നടിക്കെതിരെ ആരോപണവുമായി വനിത! - മലയാളം ന്യൂസ് പോർട്ടൽ
Film News

വൃത്തികെട്ട സ്വഭാവം ആണ് അവരുടേത്, മുതിർന്ന നടിക്കെതിരെ ആരോപണവുമായി വനിത!

വിവാദങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുന്ന താരമാണ് വനിതാ വിജയകുമാർ. നിരവധി തവണയാണ് താരത്തിനെതിരെ വിമർശനങ്ങൾ ഉയർന്നത്. അതിൽ പ്രധാനമായ ഒന്നാണ് താരം മൂന്ന് വിവാഹം കഴിച്ചു എന്നുള്ളത്. പീറ്ററിനെ ആണ് താരം അവസാനമായി വിവാഹം കഴിച്ചത്. വലിയ കോളിളക്കം സൃഷ്ടിച്ച് കൊണ്ടായിരുന്നു വനിതയും പീറ്ററും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരുടെയും വിവാഹത്തിനെതിരെ പീറ്ററുടെ ഭാര്യയും രംഗത്ത് വന്നിരുന്നു. എന്നാൽ അപ്പോഴൊക്കെ പീറ്റർ തന്റെ ഭർത്താവ് ആണെന്ന് വനിതയും വാദിച്ചു. സോഷ്യൽ മീഡിയയിൽ വലിയ വിമര്ശനങ്ങൾ താരത്തിനെതിരെ ഉണ്ടായിരുന്നു. എന്നാൽ അതൊന്നും താരം കാര്യമാക്കാതെ തന്റെ വിവാഹജീവിതം ആസ്വദിച്ചിരുന്നു. എന്നാൽ ആ ബന്ധത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. പീറ്ററുമായി മൂന്ന് മാസങ്ങൾക്ക് ഉള്ളിൽ തന്നെ വനിത ബന്ധം വേർപ്പെടുത്തുകയായിരുന്നു.

ഇപ്പോഴിതാ അടുത്ത വിവാദം സൃഷ്ടിച്ചിരിക്കുകയാണ് താരം. ഇത്തവണ ഒരു മുതിർന്ന നടിക്കെതിരെ ആണ് വനിത രംഗത്ത് വന്നിരിക്കുന്നത്. വിജയ് ടിവി യിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് ജോഡികള്‍ എന്ന ടെലിവിഷന്‍ ഷോയില്‍ നിന്നും വിജയ് ടിവി യില്‍ നിന്നും താന്‍ പിന്മാറുന്നു എന്ന് പറഞ്ഞുകൊണ്ടാണ് വനിതാ തന്റെ ട്വിറ്ററിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ബിഗ് ബോസ് 3, കുക്ക് വിത്ത് കോമാളി, കലക്ക പോവത് യാര്‍ സീസണ്‍ 9 തുടങ്ങിയ ഷോകളിലൂടെ തന്റെ കരിയറില്‍ വലിയൊരു പങ്ക് വിജയ് ടിവിയ്ക്ക് ഉണ്ട്. അതിന് തനിക് വിജയ് ടിവിയോട്  നന്ദിയുമുണ്ട്. വിജയ് ടി വി ഒരുപാട് നല്ല അവസരങ്ങളും ഓർമകളും എനിക്ക് നൽകി.

എന്നാല്‍ എവിടെ നിന്നായാലും തനിക്ക് നേരെയുള്ള പീഡനങ്ങള്‍ സഹിക്കാന്‍ കഴിയില്ല എന്നും ഈഗോ കാരണം എന്റെ വളര്‍ച്ചയില്‍ അസൂയയുള്ളവര്‍ എന്നെ പീഡിപ്പിക്കുന്നു. ജോലി സ്ഥലത്ത് പുരുഷന്മാര്‍ മാത്രമല്ല, പലപ്പോഴും സ്ത്രീകള്‍ക്ക് പീഡനങ്ങള്‍ നേരിടേണ്ടി വരുന്നത് മറ്റൊരു സ്ത്രീയില്‍ നിന്ന് തന്നെയാണ്. വൃത്തികെട്ട സ്വഭാവവും അസൂയയുമുള്ളവര്‍ എന്ന തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നുമാണ് വനിതാ തന്റെ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.

 

 

 

 

 

 

Trending

To Top