ജീവിതം വളരെ ചെറുതാണ്! കരഞ്ഞിരിക്കാൻ വയ്യ, പുഞ്ചിരിക്കും വിവാഹ മോചനത്തെ കുറിച്ച് വരദ  

കുടുംബ പ്രേക്ഷകർക്ക് സുപരിചിതരായ താര ദമ്പതികൾ ആണ് ജിഷിൻ  മോഹനും, വരദയും, ഒരു സമയത്തു ഇരുവരും പിരിഞ്ഞു ജീവിക്കുകയാണ് എന്ന് പോലും വാർത്ത എത്തിയിരുന്നു, എന്നാൽ അതിന്റെ നിച സ്ഥിതിയുമായി ജിഷിൻ കഴിഞ്ഞ ദിവസം…

കുടുംബ പ്രേക്ഷകർക്ക് സുപരിചിതരായ താര ദമ്പതികൾ ആണ് ജിഷിൻ  മോഹനും, വരദയും, ഒരു സമയത്തു ഇരുവരും പിരിഞ്ഞു ജീവിക്കുകയാണ് എന്ന് പോലും വാർത്ത എത്തിയിരുന്നു, എന്നാൽ അതിന്റെ നിച സ്ഥിതിയുമായി ജിഷിൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ എത്തിയിരുന്നു, താനും വരദയും വേർപിരിഞ്ഞു എന്നാണ് ജിഷിൻ പറഞ്ഞത്, എന്നാൽ ജിഷിന്റെ ഈ വാക്കുകൾക്ക് ആയിരിക്കും വരദ ഇപ്പോൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ച പോസ്റ്റ് വൈറൽ ആകുന്നത്,

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഇന്നലെ ഞാൻ ചിരിക്കുവായിരുന്നു ഇന്നും ഞാൻ പുഞ്ചിരിക്കുകയാണ്, നാളെയും ഞാൻ പുഞ്ചിരിക്കും, ജീവിതം വളരെ ചെറുതാണ്, വെറുതെ കരഞ്ഞിരിക്കാൻ വയ്യ, ഇതാണ് വരദ കുറിച്ചിരിക്കുന്നത്, നിരവധി ആളുകളാണ് വരദയുടെ ഈ പോസ്റ്റിനു താഴെ നിരവധി കമന്റുകളുമായി എത്തുന്നത്, കഴിഞ്ഞ ദിവസം ജിഷിന് താൻ വരദയുമായി പിരിഞ്ഞു എന്ന് മാത്രമാണ് പറഞ്ഞത് അതിനുള്ള കാരണം വ്യക്തമാക്കിയിരുന്നില്ല

എന്താണ് ഞങ്ങളുടെ ജീവിതത്തിൽ നടന്നതെന്ന് ആരും ചികയാൻ  നിൽക്കേണ്ട എന്നും, ഞാൻ മുൻപും പറഞ്ഞിട്ടുണ്ട് ഡിവോഴ്സ് ആയാൽ നിങ്ങൾക്കെന്താ, ഡിവോഴ്സ് ആയി, എന്താ വല്ല പെൺപിള്ളേർ ഉണ്ടോ കല്യാണം കഴിക്കാൻ, ഇപ്പോൾ സിംഗിൾ ആണ്, ഞങ്ങൾ ഡിവോഴ്സ് ആണ് അതിനെന്താ എന്നാണ് ജിഷിന്പറയുന്നത്