നമ്മൾ വിചാരിക്കുന്നതിനും അപ്പുറമാണ് മമ്മൂക്കയുടെ പ്രകടനം ! ആ സമയത്തു ഡയലോഗ് പോലും മറന്നു പോയി; അർജുൻ അശോകൻ 

രാഹുൽ സദാശിവൻ സംവിധാനം ചെയ്യ്ത മമ്മൂട്ടി ചിത്രം ഭ്രമയുഗം ഇപ്പോൾ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, ഈ ഒരു അവസരത്തിൽ അതിലെ മറ്റൊരു കഥപാത്രമായി എത്തിയ അർജുൻ അശോകൻ മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ച് പറഞ്ഞ…

രാഹുൽ സദാശിവൻ സംവിധാനം ചെയ്യ്ത മമ്മൂട്ടി ചിത്രം ഭ്രമയുഗം ഇപ്പോൾ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, ഈ ഒരു അവസരത്തിൽ അതിലെ മറ്റൊരു കഥപാത്രമായി എത്തിയ അർജുൻ അശോകൻ മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, സിനിമ ബ്ലാക്ക് ആൻഡ് വൈറ്റിൽ ആയിരുന്നു എങ്കിലും ഞങ്ങൾക്ക് മമ്മൂക്കയുടെ അഭിനയം കളറിൽ കാണാൻ സാധിച്ചു. നമ്മൾ പ്രതീഷിക്കുന്നതിനും അപ്പുറമാണ് മമ്മൂക്ക തന്റെ പ്രകടനം കാഴ്ച്ച വെക്കുന്നത് അർജുൻ പറയുന്നു

അദ്ദേഹത്തിന്റെ പ്രകടനം കണ്ടു ശരിക്കും ഞങ്ങളുടെ ഡയലോഗുകൾ പോലും മറന്നു പോയിട്ടുണ്ട്, അദ്ദേഹ൦ അഭിനയിക്കുന്നത് കാണുമ്പോൾ നമ്മൾക്ക് അത് വളരെ സുഖമായി തോന്നും, നമ്മൾ ഒരു തിരകഥ വായിക്കുമ്പോൾ പിന്നീട് അതിന് കുറിച്ച് ഇത് ഇങ്ങനെയാണ് എന്ന് ആലോചിക്കാൻ തുടങ്ങും, എന്നാൽ മമ്മൂക്കക്ക് അങ്ങനെ ഒരു ഇതില്ലാ, അദ്ദേഹം തിരകഥ വായിക്കുമ്പോൾ തന്നെ ആ കഥാപാത്രമായി തന്നെ മാറും

അതുപോലെ മമ്മൂക്ക എങ്ങെനയാകും ഡയലോഗ് പറയുന്നത് എന്ന് നമ്മൾ ആലോചിക്കും, എന്നാൽ നമ്മൾ ചിന്തിക്കുന്നതിനും അപ്പുറമാണ് അദ്ദേഹം കാണിക്കുന്നത്, ശരിക്കും ഒരു മഹാനടൻ തന്നെ, നമ്മൾ ഒരു സെക്കന്റ് അത്ഭുതപ്പെട്ടു തന്നെ അദ്ദേഹത്തെ നോക്കിയിരുന്നു പോകും, ശരിക്കും നമ്മളുടെ ഡയലോഗ് പോലും മറന്ന് പോകും അർജുൻ അശോകൻ പറയുന്നു