പൊളിറ്റിക്കൽ ത്രില്ലറുമായി അനൂപ് മേനോന്റെ ‘വരാൽ’ ട്രെയ്ലർ കണാം

അനൂപ് മേനോൻ, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന സിനിമയാണ് ‘വരാൽ’. ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.സിനിമ ഒക്ടോബർ 14ന് പ്രദർശനത്തിനെത്തും. പൊളിറ്റിക്കൽ ത്രില്ലർ ആയാണ്…

അനൂപ് മേനോൻ, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന സിനിമയാണ് ‘വരാൽ’. ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.സിനിമ ഒക്ടോബർ 14ന് പ്രദർശനത്തിനെത്തും. പൊളിറ്റിക്കൽ ത്രില്ലർ ആയാണ് വരാൻ ഒരുക്കിയിരിക്കുന്നത്.

വരാലിന് തിരക്കഥ ഒരുക്കുന്നത് അനൂപ് മേനോൻ ആണ്.ടൈം ആഡ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ വരാൽ നിർമ്മിക്കുന്നത് പി.എ സെബാസ്റ്റ്യനാണ്.വളരെയധികം ദുരൂഹത നിറഞ്ഞ സിനിമയായിരിക്കും വരാൽ എന്നാണ് ട്രെയിലറിൽ നിന്ന് മസനിലാവുന്നത്.

സണ്ണി വെയ്ൻ, രഞ്ജി പണിക്കർ,സായ്കുമാർ, സുരേഷ് കൃഷ്ണ, മേഘനാഥൻ, ഇർഷാദ്, ഹരീഷ് പേരടി, ഹണി റോസ്, ഗൗരി നന്ദ, മാലാ പാർവ്വതി ,ശങ്കർ രാമകൃഷ്ണൻ, സെന്തിൽ കൃഷ്ണ, ഇടവേള ബാബു, സുധീർ, മിഥുൻ,കൊല്ലം തുളസി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.