ബിഗ് ബോസ്സിൽ വെച്ച് വീണ പറഞ്ഞതൊക്കെ ശരിയായിരുന്നുവല്ലേ!

സീരിയലിലും സിനിമയിലുമൊക്കെ സജീവമായ നടി വീണ നായര്‍ ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു. ബിഗ് ബോസിലെത്തിയതിന് ശേഷം ഭര്‍ത്താവിനെ കുറിച്ചും മകനെ കുറിച്ചുമൊക്കെ പറഞ്ഞ് കരഞ്ഞ വീണ ഒരു ഇമോഷണല്‍ മത്സരാര്‍ഥിയായിരുന്നു. പുറത്ത്…

Veena nair and fukru dance

സീരിയലിലും സിനിമയിലുമൊക്കെ സജീവമായ നടി വീണ നായര്‍ ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു. ബിഗ് ബോസിലെത്തിയതിന് ശേഷം ഭര്‍ത്താവിനെ കുറിച്ചും മകനെ കുറിച്ചുമൊക്കെ പറഞ്ഞ് കരഞ്ഞ വീണ ഒരു ഇമോഷണല്‍ മത്സരാര്‍ഥിയായിരുന്നു. പുറത്ത് വലിയൊരു വിഭാഗം പിന്തുണ വീണയ്ക്കും ഉണ്ടായിരുന്നു. ഇടയ്ക്ക് മത്സരത്തില്‍ നിന്നും എലിമിനേഷനിലൂടെ നടി പുറത്ത് പോവുകയായിരുന്നു. മത്സരത്തില്‍ നിന്നും വന്നതിന് ശേഷം ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോയ നടി കൊറോണ കാരണം തിരിച്ച് വരാന്‍ പറ്റാത്ത സാഹചര്യത്തിലായിരുന്നു. ഇതിനിടെ ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് എടുക്കുകയും യൂട്യൂബ് ചാനല്‍ ആരംഭിക്കുകയും ചെയ്തിരുന്നു. വളരെ പെട്ടന്ന് തന്നെ വീണയുടെ യൂട്യൂബ് ചാനൽ ശ്രദ്ധ നേടിയിരുന്നു.Veena Nair bigboss 2

ഇപ്പോഴിതാ വീണയുടെയും ഫക്രുവിന്റെയും പുതിയ ഡാൻസ് വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഫക്രു തന്റെ സോഷ്യൽ മീഡിയ പേജിൽ ആണ് തങ്ങളുടെ വീഡിയോ പങ്കുവെച്ചത്. മനോഹരമായി നൃത്തം ചെയുന്ന വീണയെയും ഫക്രുവിനെയും ആണ് വിഡിയോയിൽ കാണാൻ കഴിയുന്നത്. നിരവധി പേരാണ് ഇരുവരുടെയും വീഡിയോയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഫുൾ എനർജിയിൽ നൃത്തം ചെയ്യുന്ന ഇരുവർക്കും നല്ല അഭിപ്രായങ്ങൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.

ബിഗ് ബോസ്സിൽ മത്സരിക്കാൻ എത്തിയതിനു ശേഷം ആണ് ഫുക്രുവും വീണയും തമ്മിൽ സൗഹൃദത്തിൽ ആകുന്നത്. ഫുക്രു തനിക്ക് മകനെ പോലെ ആണെന്ന് പരുപാടിയിൽ വെച്ച് തന്നെ വീണ പറഞ്ഞിരുന്നു. പരുപാടിയിൽ നിന്ന് പുറത്ത് വന്നപ്പോഴും താൻ ഫുക്രുവിനെ ഒരുപാട് മിസ് ചെയ്യുന്നുവെന്ന് വീണ പറഞ്ഞിരുന്നു. ഇപ്പോൾ ഭർത്താവിനൊപ്പം ദുബായിൽ ആണ് വീണ. ഫുക്രുവും ഇപ്പോൾ ദുബായിൽ ആണ്. ഇരുവരും ഒന്നിച്ച് കൂടുമ്പോൾ ഉള്ള സൗഹൃദ നിമിഷങ്ങൾ ഇവർ ആരാധകരുമായി പങ്കുവെക്കാറുണ്ട്.