ഇന്നസെന്റിന് ഹേമാമാലിനിയോട് പ്രണയം, തുറന്ന് പറഞ്ഞു എം ജി ശ്രീകുമാർ! - മലയാളം ന്യൂസ് പോർട്ടൽ
Featured

ഇന്നസെന്റിന് ഹേമാമാലിനിയോട് പ്രണയം, തുറന്ന് പറഞ്ഞു എം ജി ശ്രീകുമാർ!

താരങ്ങളെ അതിഥികൾ ആയി ക്ഷണിച്ച് കൊണ്ട് എം ജി ശ്രീകുമാർ അവതരിപ്പിക്കുന്ന പരുപാടിയാണ് ‘പറയാം നേടാം’ എന്നുള്ളത്. അതിഥികൾ ആയി എത്തുന്ന താരങ്ങളോട് രസകരമായ ചോദ്യങ്ങൾ ചോദിക്കുന്നതും അതിനു താരങ്ങൾ നൽകുന്ന മറുപടികളുമൊക്കെയാണ് പരിപാടിയുടെ മുഖ്യ ആകർഷണം. പരുപാടിയിൽ റിമി ടോമി പങ്കെടുത്തപ്പോൾ ഉണ്ടായ രസകരമായ സംഭവം ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ആദ്യ പ്രണയത്തെ കുറിച്ച് പറയാൻ പറഞ്ഞപ്പോൾ മടിച്ച് നിന്ന റിമിയോട് എം ജി ശ്രീകുമാർ പറഞ്ഞ രസകരമായ ഇന്നസെന്റിന്റെ പ്രണയ കഥയാണ് ആകർഷണം.

ഒരിക്കൽ ഇന്നച്ചൻ ഇവിടെ വന്നപ്പോൾ ഇതേ ചോദ്യം ചോദിച്ചെന്നും ഒട്ടും മടിയില്ലാതെ തന്നെ തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞെന്നുമാണ് എം ജി ശ്രീകുമാർ പറഞ്ഞത്. ഈ ചോദ്യം ചോദിച്ചപ്പോൾ തനിക്ക് ഉണ്ടായിരുന്നു എന്നാണു ഇന്നച്ചൻ മറുപടി പറഞ്ഞത്. ഭയങ്കര പ്രണയം ആയിരുന്നു. കല്യാണം കഴിക്കാനും ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്നാൽ എന്ത് കൊണ്ടോ അത് സാധിച്ചില്ല. ഇന്ന് അവർ ഭർത്താവും മക്കളുമൊത്ത് സന്തോഷത്തോടെ ജീവിക്കുക ആണെന്നും ഇന്നച്ചൻ പറഞ്ഞു. അവരെ ഇപ്പോൾ കാണാറുണ്ടോ എന്ന് ചോദിച്ചപ്പോൾ ഉണ്ട് എന്നും മറുപടി പറഞ്ഞു.

ഒരിക്കൽ ഇന്നച്ചൻ എം പി ആയതിനു ശേഷം ഡൽഹിയിൽ എന്തോ ആവിശ്യത്തിന് പോയപ്പോൾ അവിടെ ഒരു ഹോട്ടെലിൽ റൂം എടുത്ത്. അദ്ദേഹത്തിന്റെ ഭാര്യയും കൂടെ ഉണ്ടായിരുന്നു. അവിചാരിതമായി ആ നടിയും അതെ ഹോട്ടലിൽ തന്നെ താമസിക്കുകയായിരുന്നു. വേറെ ആരും അല്ല അത് നമ്മുടെ ഹേമമാലിനി ആയിരുന്നു. താഴെ റൂമിൽ ഇന്നസെന്റും മുകളിലെ റൂമിൽ ഹേമ മാലിനിയും. ഒരു ദിവസം ഹേമ മാലിനി ഇന്നസെന്റിന്റെ മുറിയുടെ മുന്നിൽ കൂടി താഴേക്ക് നടന്നു പോയി. അന്ന് ഇന്നച്ചൻ ഭാര്യയോട് പറഞ്ഞു, എന്റെ മുറിയിൽ നിന്ന് ഇറങ്ങി പോകണ്ടവൾ ആണ് ഇപ്പോൾ എന്റെ മുറിയുടെ മുന്നിൽ കൂടി പോകുന്നത് എന്ന്.

Trending

To Top
Don`t copy text!