താൻ മദ്യപിക്കാറുണ്ട്!! അത് കുറ്റമാണോ ?? തന്റെ മദ്യപാനത്തെ പറ്റി തുറന്നു പറഞ്ഞു വീണ നന്ദകുമാർ

ആസിഫലിയുടെ കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയിൽ കൂടി തിളങ്ങിയ താരമാണ് വീണ നന്ദകുമാർ. ഒരൊറ്റ സിനിമയിൽക്കൂടി ജനഹൃദയം കീഴടക്കുവാൻ വീണയ്ക്ക് കഴിഞ്ഞു. സിനിമയുടെ വിജയത്തിന് ശേഷം ധാരാളം അവസങ്ങൾ താരത്തെ തേടി എത്തുന്നുണ്ട്,…

veensa-nandakumar-drink

ആസിഫലിയുടെ കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയിൽ കൂടി തിളങ്ങിയ താരമാണ് വീണ നന്ദകുമാർ. ഒരൊറ്റ സിനിമയിൽക്കൂടി ജനഹൃദയം കീഴടക്കുവാൻ വീണയ്ക്ക് കഴിഞ്ഞു. സിനിമയുടെ വിജയത്തിന് ശേഷം ധാരാളം അവസങ്ങൾ താരത്തെ തേടി എത്തുന്നുണ്ട്, ഇടയ്ക്ക് വെച്ച് വീണയുടെ പ്രേമകഥകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. ആദ്യ സിനിമ തന്നെ മികച്ച പ്രേക്ഷക പ്രീതി നേടിയെടുക്കുവാൻ വീണയ്ക്ക് കഴിഞ്ഞു. സിനിമയുടെ വിജയം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു.

veena nandakumar photos

തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം പങ്കു വെക്കാറുണ്ട്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് വീണ താൻ മദ്യപിക്കുന്നതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്. മദ്യപിക്കുന്നത് തുറന്ന് പറയാന്‍ എന്തിനാണ് പേടിക്കുന്നതെന്ന് നടി ചോദിക്കുന്നു. താന്‍ ബിയര്‍ കഴിക്കാറുളള കാര്യമാണ് വീണ തുറന്നു പറഞ്ഞിരിക്കുന്നത്. മുന്‍പ് ഭാവി വരനെക്കുറിച്ചുളള സങ്കല്‍പ്പങ്ങള്‍ ഒരഭിമുഖത്തില്‍ തുറന്നുപറഞ്ഞ നായികയാണ് വീണ. എന്നെ ഞാനായി ഉള്‍ക്കൊളളുന്ന ആളായിരിക്കണമെന്നാണ് നടി പറഞ്ഞത്.

എന്റെ സ്വാതന്ത്ര്യങ്ങളില്‍ കൈകടത്താതെ ശ്വസിക്കാനുളള സ്പെയ്സ് എനിക്ക് നല്‍കുന്ന ആളെ മാത്രമേ ജീവിത പങ്കാളിയായി തിരഞ്ഞെടുക്കൂ.അയാളും ഹാപ്പിയായിരിക്കണം. ഞാനും ഹാപ്പിയായിരിക്കണം. അതിലപ്പുറം വലിയ സങ്കല്‍പ്പങ്ങളൊന്നുമില്ല എന്നും നടി പറഞ്ഞിരുന്നു. ഒറ്റപ്പാലമാണ് സ്വദേശമെങ്കിലും മുംബൈയിലാണ് വീണ ജനിച്ചുവളര്‍ന്നത്. മുന്‍പ് നാല് തവണ താന്‍ പ്രണയിച്ചിട്ടുണ്ടെന്ന് വീണ തുറന്നുപറഞ്ഞിരുന്നു. ഇനി മുന്നോട്ട് പോകില്ല എന്ന് തോന്നുമ്പോള്‍ താന്‍ തന്നെയാണ് ബന്ധങ്ങള്‍ അവസാനിപ്പിക്കാറുളളതെന്നും നടി പറഞ്ഞിരുന്നു.

Veena-Nandakumar-Images

മദ്യപിക്കുന്നത് തുറന്നു പറയാൻ എന്തിനാണ് ഭയക്കുന്നത്, താൻ മദ്യപിച്ചാൽ കുറച്ച് സംസാരിക്കും അത് മാത്രമേ ഉള്ളു അല്ലാതെ വലിയ പ്രശനങ്ങൾ ഒന്നും ഉണ്ടാകാറില്ല എന്നും വീണ പറയുന്നു, മദ്യപിക്കുന്നത് ഓരോരുത്തരുടെയും സ്വകാര്യ കാര്യനഗൽ ആണ് അത് മറ്റാരെയും ദ്രോഹിക്കുന്ന കാര്യം ഒന്നും അല്ലലോ എന്നും വീണ ചോദിക്കുന്നു.