ബിക്കിനി വരെ ധരിക്കാൻ തയാറാണ്, എന്നാൽ അതിനപ്പുറത്തേക്ക് പറ്റില്ല!

veena nanthakumar interview
veena nanthakumar interview

കെട്യോളാണെന്റെ മാലാഖ എന്ന  ചിത്രത്തിലൂടെ ഏറെ  പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് വീണ നന്ദകുമാർ. താരം  മുംബൈയിലാണ് ജനിച്ചതും പഠിച്ചതുമെല്ലാം. മോഡലിംഗ് രംഗത്ത് നിന്നും നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചട്ടുണ്ട്. കടം കഥ എന്ന മലയാള സിനിമയിലൂടെയാണ്  അഭിനയ രംഗത്തേക്ക് വീണ  എത്തുന്നത്. എന്നാൽ കെട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷക ഹൃദയങ്ങളിൽ  ശ്രദ്ധിപിടിക്കുകയായിരുന്നു. ചിത്രത്തിന് ശേഷം വീണയുടെ അഭിമുഖങ്ങളും ഫോട്ടോഷൂട്ടുകളും എല്ലാം തന്നെ വൈറലായിരുന്നു. Veena-Nandakumar-Images
നാട്ടുമ്പുറത്ത് പെൺകുട്ടിയായിട്ടാണ് വീണ നന്ദകുമാർ ആ സിനിമയിൽ അഭിനയിച്ചത്. മലയാളി തനിമയുള്ള ചന്തം നിറഞ്ഞ നാട്ടുമ്പുറത്തുകാരൻ സ്റ്റീവാച്ചന്റെ ഭാര്യയായിട്ടാണ് വീണ സിനിമയിൽ വേഷമിട്ടത്. ആസിഫ് അലിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. മുൻപ് ഒരു അഭിമുഖത്തിൽ താൻ മദ്യപിക്കുന്നതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്. മദ്യപിക്കുന്നത് തുറന്ന് പറയാന്‍ എന്തിനാണ് പേടിക്കുന്നതെന്ന് നടി ചോദിച്ചിരുന്നു. താന്‍ ബിയര്‍ കഴിക്കാറുളള കാര്യമാണ് വീണ തുറന്നു പറഞ്ഞിരുന്നത്. മുന്‍പ് ഭാവി വരനെക്കുറിച്ചുളള സങ്കല്‍പ്പങ്ങളും താരം തുറന്ന് പറഞ്ഞിരുന്നു. എന്നെ ഞാനായി ഉള്‍ക്കൊളളുന്ന ആളായിരിക്കണമെന്നാണ് നടി പറഞ്ഞത്.veena nandakumar photos
എന്റെ സ്വാതന്ത്ര്യങ്ങളില്‍ കൈകടത്താതെ ശ്വസിക്കാനുളള സ്പെയ്സ് എനിക്ക് നല്‍കുന്ന ആളെ മാത്രമേ ജീവിത പങ്കാളിയായി തിരഞ്ഞെടുക്കൂ.അയാളും ഹാപ്പിയായിരിക്കണം. ഞാനും ഹാപ്പിയായിരിക്കണം. അതിലപ്പുറം വലിയ സങ്കല്‍പ്പങ്ങളൊന്നുമില്ല എന്നും നടി പറഞ്ഞിരുന്നു. ഒറ്റപ്പാലമാണ് സ്വദേശമെങ്കിലും മുംബൈയിലാണ് വീണ ജനിച്ചുവളര്‍ന്നത്. മുന്‍പ് നാല് തവണ താന്‍ പ്രണയിച്ചിട്ടുണ്ടെന്ന് വീണ തുറന്നുപറഞ്ഞിരുന്നു. ഇനി മുന്നോട്ട് പോകില്ല എന്ന് തോന്നുമ്പോള്‍ താന്‍ തന്നെയാണ് ബന്ധങ്ങള്‍ അവസാനിപ്പിക്കാറുളളതെന്നും നടി പറഞ്ഞിരുന്നു.
ഇപ്പോൾ വീണ നന്ദകുമാർ ചർച്ചയായിരിക്കുന്നത് തന്റെ ഒരു ഇന്റർവ്യൂലൂടെയാണ്. അവതാരകൻ ചോദിച്ച ഒരു ചോദ്യത്തിനുള്ള വീണ നന്ദകുമാറിന്റെ മറുപടി കേട്ടിട്ട് ആരാധകർ അന്തം വിട്ടിരിക്കുകയാണ്.veena nandkumar
“ഏതു വരെയുള്ള വസ്ത്രം ധരിക്കാൻ തയ്യാറാണ്” എന്നാണ് അവതാരകൻ വീണയോട് ചോദിച്ച ചോദ്യം. എന്നാൽ യാധൊരു ചിന്തയും കൂടാതെ താരം അതിനുള്ള കൃത്യമായ മറുപടിയും പറഞ്ഞു.
“ബിക്കിനി വരെ പോകാൻ ഞാൻ തയ്യാറാണ്, അതിനെക്കാൾ അപ്പുറത്തേക്ക് തയ്യാറല്ല” എന്നായിരുന്നു താരം നൽകിയ മറുപടി.