എന്റെ സ്ഥാനത്ത് നിങ്ങൾ ആയിരുന്നുവെങ്കിൽ നിങ്ങൾ എങ്ങനെ പ്രതികരിച്ചേനെ?

പ്രേക്ഷകർക്ക്  ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് പേളിയും ശ്രീനിഷും, ബിഗ്‌ബോസ് സീസൺ വണ്ണിൽ കൂടി ആയിരുന്നു ഇരുവരും പ്രണയതിലായത്, പിന്നാലെ  ശ്രീനിഷും പേളിയും വിവാഹിതരാകുകയായിരുന്നു, തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് പേളിയും ശ്രീനിഷും എത്താറുണ്ട്.…

Pearle react comment

പ്രേക്ഷകർക്ക്  ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് പേളിയും ശ്രീനിഷും, ബിഗ്‌ബോസ് സീസൺ വണ്ണിൽ കൂടി ആയിരുന്നു ഇരുവരും പ്രണയതിലായത്, പിന്നാലെ  ശ്രീനിഷും പേളിയും വിവാഹിതരാകുകയായിരുന്നു, തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് പേളിയും ശ്രീനിഷും എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ രണ്ടുപേരും വളരെ സജീവമാണ്. കുറച്ച് മാസങ്ങൾക്ക് മുൻപാണ് പേളി താൻ അമ്മയാകാൻ പോകുന്ന വാർത്ത എല്ലാവരെയും അറിയിച്ചത്, പിന്നാലെ പേളിയുടെ ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ച് ശ്രീനിഷും എത്തിയിരുന്നു.
അതിനു ശേഷം പേർളി പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം പ്രേക്ഷകരും മാധ്യമങ്ങളും ഏറ്റെടുത്തിരുന്നു. തന്റെ ഗർഭകാല വിശേഷങ്ങൾ പേർളി പങ്കുവെക്കുമ്പോൾ മാധ്യമങ്ങളും പ്രേക്ഷകരും ഇരു കൈകളും നീട്ടിയാണ് താരത്തിന്റെ വാർത്തകൾ സ്വീകരിക്കുന്നത്. എന്നാൽ ഇപ്പോൾ കുറച്ച് ദിവസങ്ങൾ ആയി പേർളി പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് താഴെ പല തരത്തിലുള്ള മോശം കമെന്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. താരത്തിന് ആദ്യം ലഭിച്ച പിന്തുണ ഇപ്പോൾ ലഭിക്കുന്നില്ല.
അടുത്തിടെയായി പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് വ്യാപകമായി നെഗറ്റീവ് കമെന്റുകൾ ആണ് ലഭിക്കുന്നത്. പലതും താരത്തിന് താങ്ങാവുന്നതിലും അധികം ആണ്. ഇപ്പോഴിതാ ഒരു യുവാവ് നൽകിയ കമെന്റിനോട് പ്രതികരിച്ചിരിക്കുകയാണ് പേർളി. എല്ലാ ഫോട്ടോയിലും എന്താ ഇങ്ങനെ താങ്ങി പിടിച്ചിരിക്കുന്നത്? വീണുപോകുമെന്ന് മനോരമ പറഞ്ഞോ ചേച്ചി എന്നാണ് യുവാവ് ചോദിച്ചിരിക്കുന്നത്. ഇതിന്റെ സ്ക്രീൻ ഷോട്ട് എടുത്താണ് പേർളി പ്രതികരിച്ചിരിക്കുന്നത്. എനിക്ക് ഈ യുവാവിനോട് ദേക്ഷ്യം ഒന്നും ഇല്ല. പക്ഷെ എന്റെ സ്ഥാനത്ത് നിങ്ങൾ ആയിരുന്നെങ്കിൽ എങ്ങനെ പ്രതികരിച്ചേനെ എന്നാണ് പേർളി ചോദിച്ചത്. എന്നാൽ ശേഷം ആ പോസ്റ്റ് പേർളി പിൻവലിക്കുകയും, കുഴപ്പം ഇല്ല ഞാൻ അത് വിട്ടു എന്ന് മറ്റൊരു പോസ്റ്റ് ഇടുകയും ചെയ്തു.
നിരവധി പേരാണ് താരത്തിന്റെ പിന്തുണച്ച് കൊണ്ട് എത്തിയത്.  തന്റെ ആദ്യത്തെ കണ്മണിയെ കാത്തിരിക്കുകയാണ് പേര്ളിയും ശ്രീനിഷും. അമ്മയാകാൻ പോകുന്നതിന്റെ ഓരോ നിമിഷങ്ങളും താൻ ആസ്വദിക്കുകയാണെന്നാണ് പേർളി പറഞ്ഞത്.