എന്റെ വില്ലൻ മൂന്നു വര്ഷത്തിനു ശേഷം വീണ്ടും എത്തി! രോഗവിവരത്തെ കുറിച്ചു വീണ 

നിരവധി ആരാധകരുള്ള ഒരു നടിയാണ് വീണ നായർ. ഇപ്പോൾ തനിക്ക് വന്ന രോഗത്തെ കുറിച്ച് പറയുകയാണ് നടി, മുൻപും താരം തനിക്കു അസുഖ രൂപേണ വന്നിട്ടുള്ള വില്ലനെ കുറിച്ചു പറഞ്ഞിരുന്നു, ഇപ്പോൾ മൂന്ന് വര്ഷത്തിനു…

നിരവധി ആരാധകരുള്ള ഒരു നടിയാണ് വീണ നായർ. ഇപ്പോൾ തനിക്ക് വന്ന രോഗത്തെ കുറിച്ച് പറയുകയാണ് നടി, മുൻപും താരം തനിക്കു അസുഖ രൂപേണ വന്നിട്ടുള്ള വില്ലനെ കുറിച്ചു പറഞ്ഞിരുന്നു, ഇപ്പോൾ മൂന്ന് വര്ഷത്തിനു ശേഷം വീണ്ടും ആ വില്ലൻ എത്തിയിരിക്കുകയാണ് വീണ പറയുന്നു. ഫൈബ്രോ മയാൾജിയാ എന്ന രോഗത്തിന്റെ പിടിയിലാണ് താൻ ഇപ്പോൾ.

അസുഖത്തെ കുറിച്ചുള്ള വിവരവും ചിത്രവും നടി ഹോസ്പിറ്റലിൽ നിന്നും പങ്കുവെച്ചിരിക്കുകയാണ്. മൂന്ന് വര്ഷത്തിനു മുൻപ് എത്തിയിരുന്ന അസുഖം ഇപ്പോൾ വീണ്ടും തനിക്ക് സ്ഥിതീകരിച്ചിരിക്കുകയാണ്, കഴിഞ്ഞ ദിവസം ആണ് നടി ഈ വിവരം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. വളരെ വത്യസ്തമായ രീതിയിലാണ് ഈ അസുഖം കടന്നു വരുന്നത്, ഇതിനെ പേശിവാദം എന്നും പറയും വീണ പറയുന്നു.

വിട്ടുമാറാത്ത പേശികളുടെ വേദന, ക്ഷീണം, ഉറക്കമില്ലായ്‌മ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ,വീണ പറയുന്നു, ഇപ്പോൾ താരത്തിന്റെ ഈ രോഗാവസ്ഥക്ക് നിരവധി ആരാധകരാണ് രംഗത്തു എത്തിയിരിക്കുന്നത്, വീണക്ക് എല്ലാം ഭേദമാകും, എല്ലാവരുടയും പ്രാർത്ഥന ഉണ്ടാകും എന്നൊക്ക പറഞ്ഞാണ് വീണയുടെ ഈ പോസ്റ്റിനു കമ്മെന്റുമായി എത്തുന്നത്.