‘ഇയാളുടെ സ്വാർത്ഥതയ്ക്ക് വേണ്ടി നജീബിനെ നാണംകെടുത്തി എന്ന് വേണം പറയാൻ’

പൃഥ്വിരാജ്- ബ്ലെസി ചിത്രം ആടുജീവിതമാണ് ഇപ്പോള്‍ മലയാളികള്‍ക്ക് ഇടയിലെ പ്രധാന ചര്‍ച്ചാവിഷയം. അതിനിടെ സിനിമയുമായി ബന്ധപ്പെട്ട് പല വിമര്‍ശനങ്ങളും ഉയരുകയാണ്. ഷുക്കൂര്‍ എന്ന നജീബിന്റെ അനുഭവങ്ങളെ ആസ്പദമാക്കിയാണ് ബെന്യാമിന്‍ ആടുജീവിതം എന്ന നോവല്‍ എഴുതിയത്.…

പൃഥ്വിരാജ്- ബ്ലെസി ചിത്രം ആടുജീവിതമാണ് ഇപ്പോള്‍ മലയാളികള്‍ക്ക് ഇടയിലെ പ്രധാന ചര്‍ച്ചാവിഷയം. അതിനിടെ സിനിമയുമായി ബന്ധപ്പെട്ട് പല വിമര്‍ശനങ്ങളും ഉയരുകയാണ്. ഷുക്കൂര്‍ എന്ന നജീബിന്റെ അനുഭവങ്ങളെ ആസ്പദമാക്കിയാണ് ബെന്യാമിന്‍ ആടുജീവിതം എന്ന നോവല്‍ എഴുതിയത്. ഷുക്കൂറിന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ അനുഭവിക്കാത്ത പലകാര്യങ്ങളും നോവലില്‍ കൂട്ടിച്ചേര്‍ത്തു എന്നായിരുന്നു ആരോപണം. ഇപ്പോള്‍ അതില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ബെന്യാമിന്‍. തന്റെ കഥയിലെ നായകന്‍ നജീബാണെന്നും ഷുക്കൂര്‍ അല്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. അനേകം ഷുക്കൂറുമാരില്‍ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ്. 30% ലും താഴെ മാത്രമേ അതില്‍ ഷുക്കൂര്‍ ഉള്ളൂവെന്നും അദ്ദേഹം പറയുന്നു. ആ കഥാപാത്രം ചെയ്യുന്ന ഓരോ പ്രവൃത്തിക്ക് താനാണ് ഉത്തരവാദിയെന്നും അതുകൊണ്ട് ഷുക്കൂറിനെ അദ്ദേഹത്തിന്റെ പാട്ടിനു വിടണമെന്നുമാണ് ബെന്യാമിന്‍ പറയുന്നത്. ഇപ്പോഴിതാ ഇതിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ആടുമായുള്ള ലൈംഗിക ബന്ധവുമൊക്കെ ഇയാളുടെ ഭാവനയില്‍ പിറന്ന കഥ മാത്രമാണെങ്കില്‍ ഇയാളുടെ സ്വാര്‍ത്ഥതയ്ക്ക് വേണ്ടി നജീബിനെ നാണംകെടുത്തി എന്ന് വേണം പറയാന്‍ എന്നാണ് വിബിന്‍ വിനായകന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

കുറിപ്പ് ഇങ്ങനെ

എഴുത്തുകാരന്‍ ബെന്യാമിന്റെ ആട് ജീവിതത്തെ കുറിച്ചുള്ള ഒരു ഇന്റര്‍വ്യൂ കാണാന്‍ ഇടയായി, അതില്‍ പൊച്ചക്കാരി രമണിയെ കുറിച്ച് ബെന്യാമിന്‍ പറയുന്നുണ്ട്, നജീബിനെ അതിന്റെ പേരില്‍ പലരും കളിയാക്കുമ്പോള്‍ അദ്ദേഹം അത് വന്ന് ബന്യാമിനോട് വിഷമം ആയി പറയാറുണ്ടെന്നും അത് കേള്‍ക്കുമ്പോള്‍ അത് വെറും കഥയാണ് എന്ന് ഇങ്ങേര് വളരെ ലാഘവത്തോടെ നജീബിനോട് പറയാറുണ്ടെന്നും ഈ ഇന്റര്‍വ്യൂവില്‍ പറയുന്നു, അത് പോലെ തന്നെ ആടുമായുള്ള ലൈംഗിക ബന്ധവുമൊക്കെ ഇയാളുടെ ഭാവനയില്‍ പിറന്ന കഥ മാത്രമാണെങ്കില്‍ ഇയാളുടെ സ്വാര്‍ത്ഥതയ്ക്ക് വേണ്ടി നജീബിനെ നാണംകെടുത്തി എന്ന് വേണം പറയാന്‍, ഇങ്ങേര് തന്നെ പറയുന്നുണ്ട് കളിയാക്കുന്നവരോട് അതങ്ങനെയല്ല എന്ന് പറയാന്‍ കൂടി അറിയാത്ത ഒരു സാധുവായക് മനുഷ്യനാണ് നജീബെന്നൊക്കെ, എന്നാല്‍ ആ സാധുവായ മനുഷ്യനെ കുറിച്ച് ഇത്രയും വൃത്തികേടുകള്‍ എഴുതി പിടിപ്പിക്കാന്‍ ഒരു കുഴപ്പവുമില്ല താനും, ബുദ്ധിജീവികള്‍ ഇത് വായിച്ചെന്നെ തെറി പറയുമെന്ന് അറിയാം എന്നാലും എന്നാലും ഇത് കേട്ടപ്പോള്‍ ഇവിടെ എഴുതണമെന്ന് തോന്നി എഴുതി.