അങ്ങനെ ഞങ്ങളെ തേടിയും വന്നു ആ വില്ലൻ ഗായകൻ വിധു പ്രതാപ്

മലയാളികള്‍ ഇന്നും മൂളി നടക്കുന്ന ഒരുപാട് ഗാനങ്ങളില്‍ പലതും വിധു പ്രതാപ് എന്ന ഗായകന്റെ ശബ്ദ മാധുര്യത്തില്‍ പിറന്നവയാണ്. ഒരു പ്രമുഖ ചാനല്‍ സംഘടിപ്പിച്ച റിയാലിറ്റി ഷോ ജേതാവായാണ് അദ്ദേഹം മിനിസ്‌ക്രീനിലക്ക് എത്തുന്നത്. അത് പിന്നണി ഗാനരംഗത്തേക്കുള്ള വിധുവിന്റെ ആദ്യ ചുവടുവെയ്പ്പ് തന്നെയായിരുന്നു. പിന്നീട് വിധു പ്രതാപ് എന്ന ഗായകന്റെ ശബ്ദത്തില്‍ ഒരുപാട് ഗാനങ്ങള്‍ സിനിമയിലൂടെ പുറത്ത് വന്നു. അതെല്ലാം ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഇപ്പോള്‍ മ്യൂസിക പരിപാടികളില്‍ ജഡ്ജായി മിനിസ്‌ക്രീനിലും സമൂഹമാധ്യമങ്ങളിലും സജീവമായി വിധു ഉണ്ട്. കൂടാതെ, വിധുവിന് എല്ലാ സപ്പോര്‍ട്ടുകളും നല്‍കിക്കൊണ്ട് ഭാര്യ ദീപ്തിയും അദ്ദേഹത്തിന് ഒപ്പം ഉണ്ട്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം ഇപ്പോൾ പങ്കവെച്ച പോസ്റ്റ് ആണ് വൈറലായി മാറുന്നത്. തങ്ങൾക്കും കൊറോണ പിടിപെട്ടു എന്നറിയിച്ചാണ് താരം എത്തിയിരിക്കുന്നത്. താരത്തിന്റെ കുറിപ്പ് : Reunited! അങ്ങനെ ഞങ്ങളെ തേടിയും വന്നു ആ വില്ലൻ! ആദ്യം ഉപഹാരം ഏറ്റു വാങ്ങിയത് ഞാൻ ആയിരുന്നെങ്കിലും, പിന്നീട് ആ താലം ഞാൻ കൈമാറിയത് ദീപ്തി ഗന്ധർവ്വന് ആയിരുന്നു! പണ്ടേ എന്ത് കാര്യം ഏല്പിച്ചാലും ആത്മാർഥത കൂടുതൽ ഉള്ള അവൾ, ആ താലവും പിടിച്ച് നേരെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. പിന്നീടുള്ള നീണ്ട ഒരാഴ്ച്ച ഞാൻ വീട്ടിലും അവൾ ആശുപത്രിയിലും ഒറ്റയ്ക്ക്. Isolation എന്ന one man show-ക്ക് ശേഷം ഞങ്ങൾ വീണ്ടും ഒന്നിക്കുകയാണ് സുഹൃത്തുക്കളെ… ഒന്നിക്കുകയാണ്… ലാ…ലാ…ലാ… (ഏത് ബാക്ക്ഗ്രൗണ്ട് മ്യൂസിക് വേണേലും fix ചെയ്തോളു) Ps. ഈ കൊറോണ ആളത്ര വെടിപ്പല്ല! കൂട്ടത്തിൽ കൂട്ടാൻ കൊള്ളാത്തവനാ. അതുകൊണ്ട് അകറ്റി നിറുത്തുന്നതാ നല്ലത്.