ശാരീരിക ആകർഷണത്തിൽ കൂടിയാണ് ഞങ്ങൾ അടുത്തത്

ജന്മം കൊണ്ട് പാലക്കാട്ട്കാരി പെൺകുട്ടി ആണെങ്കിലും ബോളിവുഡിൽ എത്തിയപ്പോൾ ആണ് വിദ്യ ബാലന്റെ ഭാഗേയം തെളിഞ്ഞത്. ഇന്ന് സിനിമ പ്രേമികളുടെ ഇഷ്ട്ട നായികമാരിൽ ഒരാൾ ആണ് വിദ്യ ബാലൻ. ഏറ്റെടുത്ത് ചെയ്യുന്ന കഥാപാത്രങ്ങളെയെല്ലാം അതി മനോഹരമായി ചെയ്യാൻ കഴിവുള്ള താരങ്ങളിൽ ഒരാൾ. നാഷണൽ അവാർഡുകൾ വരെ സ്വന്തമാക്കിയ താരം മികച്ച അഭിനയത്തിലൂടെ സിനിമയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. തന്റെ നിലപാടുകൾ ഒരു മടിയുമില്ലാതെ വ്യക്തമാക്കുന്ന താരം കൂടിയാണ് വിദ്യ. പലപ്പോഴും പല ചിത്രങ്ങളിൽ നിന്നും തന്നെ പുറത്താക്കിയിട്ടുണ്ട് എന്ന് വിദ്യ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

Vidya Balan Image
Vidya Balan Image

മോഹൻലാലിന്റെ നായികയായി ആദ്യത്തെ ദേവദൂതനിൽ തീരുമാനിച്ചിരുന്നത് വിദ്യയെ ആയിരുന്നു. എന്നാൽ താരത്തിനെ അതിൽ നിന്ന് പിന്നീട് പുറത്താക്കുകയാണ് ചെയ്തത്. പിന്നാലെ തുടർച്ചയായി പല സിനിമകളിൽ നിന്നും വിദ്യ പുറത്താക്ക പെട്ടിരുന്നു. എന്നാൽ ആരെയും അതിശയപ്പെടുത്തുന്ന വിധമുള്ള ജീവിതം ആണ് പിന്നീട് വിദ്യയെ തേടി വന്നത്. ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച വിദ്യയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. എന്നാൽ ഡേർട്ടി പിക്ച്ചർ എന്ന സിനിമയിൽ അഭിനയിച്ചതോടെ വലിയ തരത്തിൽ ഉള്ള വിമർശനങ്ങൾ ആണ് താരത്തിനെതിരെ വന്നത്. എന്നാൽ അതിനെ എല്ലാം ശക്തമായി തന്നെ നേരിടുവാൻ വിദ്യയ്ക്ക് കഴിഞ്ഞു.

Vidya Balan Photos
Vidya Balan Photos

ഇപ്പോഴിതാ തന്റെ ഭർത്താവിനെ കുറിച്ചും പ്രണയത്തെ കുറിച്ചും വിദ്യ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ആദ്യ കാഴ്ചയിൽ തന്നെ ഞങ്ങൾക്ക് രണ്ടു പേർക്കും ശാരീരിക ആകർഷണം ഉണ്ടായി. അത് തന്നെയാണ് ഞങ്ങൾ അടുപ്പിച്ചതും. ആദ്യ കാഴ്ചയിൽ തന്നെ തോന്നിയ കാമം ആണ് ഞങ്ങളെ കൂടുതൽ ശക്തമായ ബന്ധത്തിലേക്ക് അടുപ്പിച്ചത്. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സുന്ദരൻ അദ്ദേഹം ആണെന്നുമാണ് താരം പറയുന്നത്. നിർമ്മാതാവ് ആണ് വിദ്യയുടെ ഭർത്താവ്. ഇദ്ദേഹം മുൻപ് വിവാഹിതൻ ആയിരുന്നു. എന്നാൽ ഇന്ന് ഇരുവരും സന്തോഷകരമായ ദാമ്പത്യ ജീവിതം നയിച്ച് വരുകയാണ്.