ലാൽജോസ് ചിത്രത്തിലൂടെ വിദ്യസാഗർ മലയാളത്തിലേക് തിരിച്ചു വരുന്നു..

നായിക -നായകൻ റിയാലിറ്റി show യിലെ താരങ്ങളെ അണിനിരത്തി ലാൽ ജോസ് സംവിധാനം ചെയുന്ന പുതിയ സിനിമ ഇന്ന് അന്നൗൻസ് ചെയ്തു.. Meow എന്ന സിനിമയ്ക്കു ശേഷം ലാൽ ജോസ് സംവിധാനം ചെയുന്ന സിനിമ…

നായിക -നായകൻ റിയാലിറ്റി show യിലെ താരങ്ങളെ അണിനിരത്തി ലാൽ ജോസ് സംവിധാനം ചെയുന്ന പുതിയ സിനിമ ഇന്ന് അന്നൗൻസ് ചെയ്തു.. Meow എന്ന സിനിമയ്ക്കു ശേഷം ലാൽ ജോസ് സംവിധാനം ചെയുന്ന സിനിമ യുടെ ഷൂട്ട്‌ ജനുവരി പകുതിയോടെ ആരംഭിക്കും.. സിനിമ യിലെ സംഗീതം നിർവഹിക്കുന്നത് വിദ്യാസാഗർ ആണ്.. ഒരു ഇടവേളയ്ക്കു ശേഷം ലാൽ ജോസ് സിനിമ ക്ക് പാട്ടൊരുക്കാൻ വിദ്യാജി എത്തുന്നു. ഒരു നല്ല സിനിമ യും നല്ല പാട്ടുകളും നമുക്ക് പ്രതീക്ഷിക്കാം..

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ചലച്ചിത്ര മേഖലയിൽ സംഗീതസംവിധായകനും സംഗീതജ്ഞനും ഗായകനുമാണ് വിദ്യാസാഗർ. അസിസ്റ്റന്റെ നിരവധി സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിച്ചതിന് ശേഷം, വിദ്യാസാഗർ 1989-ൽ പൂ മാനം എന്ന തമിഴ് ചിത്രത്തിലൂടെ ചലച്ചിത്ര സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചു. അഞ്ച് ഫിലിംഫെയർ അവാർഡുകൾ വിദ്യസാഗർ നേടിയിട്ടുണ്ട്.

സംഗീതജ്ഞനായ രാമചന്ദ്ര റാവുവിന്റെയും സൂര്യകാന്തത്തിന്റെയും മകനായി ആന്ധ്രാപ്രദേശിലെ വിജയനഗരത്തിലാണ് വിദ്യാസാഗർ ജനിച്ചത്. പത്തൊൻപതാം നൂറ്റാണ്ടിലെ സാമൂഹ്യ പരിഷ്കർത്താവായ ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പേരിലാണ് അദ്ദേഹത്തിന് പേര് ലഭിച്ചത്. ബോബിലിയിലാണ് വളർന്നത്. അദ്ദേഹം ആദ്യം കർണാടക വോക്കൽ പരിശീലനം നേടി, പിന്നീട് എ.ആർ. റഹ്മാനോടൊപ്പം മാസ്റ്റർ ധനരാജിൽ നിന്ന് ചെന്നൈയിൽ ക്ലാസിക്കൽ ഗിറ്റാർ ക്ലാസുകൾ എടുക്കാൻ തുടങ്ങി, പിന്നീട് പിയാനോ. എന്നിവ പരിശീലിച്ചിട്ടും ഉണ്ട്.