ഇത് ഞങ്ങളുടെ ആദ്യ  രാജ്യാന്തര അവാർഡ്, സന്തോഷം പങ്കുവെച്ച് വിഘ്‌നേഷും നയൻതാരയും

തെന്നിന്ത്യന്‍ സിനിമകളില്‍ എല്ലാവരുടെയും പ്രീയപ്പെട്ട നായികയാണ് നയന്‍താര. തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍സിനെ വിശേഷിപ്പിക്കുന്നത്. സിനിമയില്‍ വന്ന് കാലം മുതല്‍ നിരവധി ഗോസിപ്പുകളിലും മറ്റും താരം ഇടം പിടിച്ചിരുന്നു. എന്നാല്‍ അതിനെ…

തെന്നിന്ത്യന്‍ സിനിമകളില്‍ എല്ലാവരുടെയും പ്രീയപ്പെട്ട നായികയാണ് നയന്‍താര. തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍സിനെ വിശേഷിപ്പിക്കുന്നത്. സിനിമയില്‍ വന്ന് കാലം മുതല്‍ നിരവധി ഗോസിപ്പുകളിലും മറ്റും താരം ഇടം പിടിച്ചിരുന്നു. എന്നാല്‍ അതിനെ എല്ലാം മറികടന്ന് തനിക്ക് സിനിമയില്‍ സ്വന്തമായി ഒരു പേര് നേടി എടുത്തിരിക്കുകയാണ് താരം. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നയന്‍താര. സംവിധായകന്‍ വിഘ്‌നേഷ് ശിവനും നയന്‍താരയും പ്രണയത്തിലാണെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇവരുടെ വിവാഹമെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രണയം മടുത്താല്‍ വിവാഹത്തെക്കുറിച്ച്‌ ആലോചിക്കാമെന്നാണ് വിഘ്‌നേഷ് ശിവന്‍ മുന്‍പ് പറഞ്ഞത്. നയന്‍സിനെക്കുറിച്ച്‌ വാചാലനായി വിഘ്‌നേഷ് എത്താറുണ്ട്. ഇത്തവണത്തെ ഓണത്തിന് നയന്‍സിനൊപ്പം വിഘ്‌നേഷും കൊച്ചിയിലേക്ക് എത്തിയിരുന്നു. നയന്‍താരയുടെ പിറന്നാളും അദ്ദേഹം ഗംഭീരമായി ആഘോഷിച്ചിരുന്നു.

അതേസമയം,’നാനും റൗഡി താന്‍’ എന്ന ചിത്രത്തിനിടയില്‍ വച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിലൊന്ന് പൂര്‍ത്തിയായതിന് ശേഷം വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള തീരുമാനത്തിലാണ് നയന്‍താര. നയനും വിക്കിയും വിവാഹിതരാവാന്‍ പോവുകയാണെന്നുള്ള വിവരങ്ങളായിരുന്നു ഇടക്കാലത്ത് പുറത്തുവന്നത്. ഇപ്പോൾ ഇരുവരെയും തേടി പുതിയൊരു സന്തോഷം എത്തിയിരിക്കുകയാണ്, ഇരുവർക്കും ആദ്യമായി അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചിരിക്കുകയാണ്, നയൻതാരയുടേയും വിഘ്‌നേഷ് ശിവന്റേയും പ്രൊഡക്ഷൻ കമ്പനിയായ റൗഡി പിക്ചേഴ്സിന്റെ, പി.എസ്.വിനോദ് രാജ് സംവിധാനം ചെയ്ത ‘കൂഴങ്കൽ’ എന്ന ചിത്രത്തിന് അമ്പതാമത് റോട്ടർഡാം രാജ്യാന്തര ചലച്ചിത്രമേളയിൽ ടൈഗർ പുരസ്കാരം ലഭിച്ചു.ഇത് തങ്ങളുടെ ആദ്യ രാജ്യാന്തര അവാർഡാണെന്നും തങ്ങൾ ഇത് ഹൃദയത്തോട് ചേർത്തു വയ്ക്കുമെന്നുമാണ് നയൻതാരയ്ക്ക് ഒപ്പമുളള ഫൊട്ടോ ഷെയർ ചെയ്തുകൊണ്ട് വിഘ്നേഷ് കുറിച്ചത്.

ഗ്ലാമര്‍ റോളുകള്‍ ചെയ്താണ് നയന്‍സ് തന്റെ കരിയറില്‍ കൂടുതല്‍ തിളങ്ങിയത്. പിന്നീട് അഭിനയ പ്രാധാന്യമുളള റോളുകളിലും നടി അഭിനയിച്ചു. സൂപ്പര്‍താരങ്ങളുടെ നായികയായുളള നയന്‍താരയുടെ വിജയ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇന്നും തെന്നിന്ത്യയിലെ താരമൂല്യം കൂടിയ നായികമാരില്‍ ഒരാളാണ് നയന്‍താര. സൂപ്പര്‍സ്റ്റാറുകള്‍ക്ക് പുറമെ മുന്‍നിര സംവിധായകരുടെ സിനിമകളിലും പ്രധാന വേഷങ്ങളില്‍ നയന്‍താര എത്തി. അതേസമയം തമിഴിന് പുറമെ മലയാളത്തിലും തെലുങ്കിലും ഇപ്പോഴും സജീവമാണ് താരം. നായികാ വേഷങ്ങള്‍ക്കൊപ്പം തന്നെ കേന്ദ്രകഥാപാത്രമായുളള സിനിമകളും നയന്‍താര ചെയ്യുന്നുണ്ട്.