അഭ്യൂഹങ്ങള്‍ അവസാനിച്ചു, നയന്‍താരയ്‌ക്കൊപ്പമുള്ള ചിത്രവുമായി വിഘ്‌നേഷ്

തെന്നിന്ത്യയിലെ ആരാധകരേറെയുള്ള താരദമ്പതികളാണ് വിഘ്‌നേഷ് ശിവനും നയന്‍താരയനയന്‍താരയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്. ആറ് വര്‍ഷത്തോളം പ്രണയിച്ച ശേഷമാണ് ഇരുവരും ഒന്നായത്. ഒന്നര വര്‍ഷം മുമ്പ് ചെന്നൈയില്‍ വച്ചായിരുന്നു താരങ്ങളുടെ…

തെന്നിന്ത്യയിലെ ആരാധകരേറെയുള്ള താരദമ്പതികളാണ് വിഘ്‌നേഷ് ശിവനും നയന്‍താരയനയന്‍താരയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്. ആറ് വര്‍ഷത്തോളം പ്രണയിച്ച ശേഷമാണ് ഇരുവരും ഒന്നായത്. ഒന്നര വര്‍ഷം മുമ്പ് ചെന്നൈയില്‍ വച്ചായിരുന്നു താരങ്ങളുടെ ആഢംബര വിവാഹം. താര ദമ്പതികളുടെ ജീവിതത്തില്‍ കൂട്ടായി ഇരട്ട ആണ്‍മക്കളുമുണ്ട്. അടുത്തിടെയാണ് ഇരട്ടകുഞ്ഞുങ്ങളായ ഉയിരിന്റെയും ഉലഗിന്റെയും ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ വിശേഷങ്ങള്‍ എല്ലാം പങ്കിടാറുണ്ട്. കഴിഞ്ഞ ദിവസമാണ് നയന്‍താര ഭര്‍ത്താവ് വിഘ്നേഷ് ശിവനെ ഇന്‍സ്റ്റാഗ്രാമില്‍ ‘അണ്‍ഫോളോ’ ചെയ്തതെന്നും പറഞ്ഞ് ഗോസിപ്പുകള്‍ നിറഞ്ഞത്. നയന്‍താര തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പങ്കുവച്ച സങ്കട കുറിപ്പും ചേര്‍ത്ത് ഇരുവരും വേര്‍പിരിയുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ നിറഞ്ഞിരുന്നു.

‘കണ്ണീരോടെയാണെങ്കിലും അവള്‍ എന്നും ‘എനിക്ക് അത് ലഭിച്ചു’ എന്നെ പറയൂ” എന്നാണ് നയന്‍താരയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കിട്ടത്. മുന്‍പ് വിഘ്‌നേഷിനെ ഫോളോ ചെയ്തിരുന്നോ എന്ന കാര്യം വ്യക്തമല്ല. എങ്കിലും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതിന് പിന്നാലെ നയന്‍താരയുടെ ഫോളോ ചെയ്യുന്നവരില്‍ വിഘ്‌നേഷുണ്ട്. സോഷ്യലിടത്ത് നയന്‍താര സജീവമല്ലായിരുന്നു. ‘ജവാന്‍’ സിനിമയുടെ പ്രൊമോഷന്‍ വേളയിലാണ് താരം ഔദ്യോഗികമായി ഇന്‍സ്റ്റാഗ്രാം പേജ് തുടങ്ങിയത്.

അതേസമയം വിഘ്നേഷിനെ ടാഗ് ചെയ്ത് കൊണ്ട് നയന്‍താര പങ്കിട്ട ചിത്രങ്ങളെല്ലാം തന്നെ അവരുടെ പ്രൊഫൈലില്‍ ഇപ്പോഴുണ്ട്. കഴിഞ്ഞ ആഴ്ച നയന്‍താര തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം പങ്കിട്ടിരുന്നു. ഹിന്ദി പ്രണയഗാനത്തിനൊപ്പം വിഘ്‌നേഷിനെ കൈ ചുറ്റി നില്‍ക്കുന്നതായിരുന്നു ചിത്രം. അതുകൊണ്ട് തന്നെ ഇരുവര്‍ക്കുമിടയില്‍ യാതൊരു പ്രശ്നവും ഇല്ലെന്ന് വ്യക്തമാണ്.

മാത്രമല്ല നയന്‍സിന്റെ ഫോട്ടോ സ്റ്റോറിയാക്കിയിട്ടുണ്ട് വിഘ്നേഷ്. നയന്‍ സ്‌കിന്‍ എന്ന അവരുടെ സ്‌കിന്‍ കെയര്‍ ബ്രാന്‍ഡ് സ്പോണ്‍സര്‍ ചെയ്യുന്ന ‘ഷീ ബ്യൂട്ടി അവാര്‍ഡ്‌സിന്റെ’ പ്രഖ്യാപന പോസ്റ്ററാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്. നയന്‍താരയുടെ പോസ്റ്ററാണ് ചിത്രത്തിലുള്ളത്.

രുദ്രോനീല്‍, ദൈവിക് എന്നാണ് മക്കളായ ഉയിരിന്റെയും ഉലഗിന്‍െയും യഥാര്‍ഥ പേരുകള്‍. വിവാഹം കഴിഞ്ഞ് കുറച്ചു മാസങ്ങള്‍ക്കകം തന്നെ വാടക ഗര്‍ഭധാരണത്തിലൂടെയാണ് ഇരുവര്‍ക്കും കുഞ്ഞ് പിറന്നത്. ഉയിര്‍, ഉലകം എന്നാണ് കുട്ടികളെ വിളിക്കുന്നത്. ഇരുവര്‍ക്കും ഇപ്പോള്‍ ഒന്നര വയസായി.