ഒരു രക്ഷയും ഇല്ല… ഫഫ അയ്യാ…!! ആവേശത്തിന് കൈയ്യടിച്ച് വിഘ്‌നേഷ് ശിവന്‍

സൂപ്പര്‍ഹിറ്റ് ചിത്രം ‘രോമാഞ്ച’ത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രം ആവേശം തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രം തിയ്യേറ്ററില്‍ നേടുന്നത്. ഫഹദ് ഫാസിലിന്റെ വ്യത്യസ്തമായ ലുക്കാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. മികച്ച പ്രതികരണം…

സൂപ്പര്‍ഹിറ്റ് ചിത്രം ‘രോമാഞ്ച’ത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രം ആവേശം തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രം തിയ്യേറ്ററില്‍ നേടുന്നത്. ഫഹദ് ഫാസിലിന്റെ വ്യത്യസ്തമായ ലുക്കാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.

മികച്ച പ്രതികരണം നേടുന്ന ചിത്രത്തിനെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് തമിഴ് ചലച്ചിത്ര സംവിധായകന്‍ വിഘ്നേശ് ശിവന്‍. ‘മലയാള സിനിമ ‘ആവേശം’ ഒരു രക്ഷയും ഇല്ല. ഫഫ അയ്യാ… വേറെ ഒരു ഗ്രഹത്തില്‍ എന്നപോലെ തോന്നി. ഗംഭീരമായ എഴുത്താണ് ചിത്രത്തിന്റേത്. അത് നന്നായി തന്നെ അവതരിപ്പിക്കുകയും ചെയ്‌തെന്നും വിഘനേഷ് പറയുന്നു. മലയാള സിനിമ എല്ലാ അതിര്‍വരമ്പുകളും മറികടന്ന് മുന്നേറുകളാണ്. ജിത്തുമാധവനും സുഷിന്‍ ശ്യാമും സിനിമയുടെ മൊത്തം ടീമും ചേര്‍ന്ന് ഒരു ഗംഭീര ചിത്രമാണ് ഒരുക്കിയിരിക്കുന്നതെന്നും വിഘ്‌നേഷ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

വിഷു റിലീസായെത്തിയ ആവേശം തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ മുന്നേറുകയാണ്. ചിത്രം തിയ്യേറ്ററിലെത്തി അഞ്ച് ദിവസം കൊണ്ട് തന്നെ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ചിത്രത്തില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ഛായാഗ്രാഹണം നിര്‍വഹിച്ചത് സമീര്‍ താഹിറാണ്. സംഗീതം ഒരുക്കിയത് സുഷിന്‍ ശ്യാമുമാണ്.

ആവേശം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നാണം നിര്‍വഹിക്കുന്നത്. നിര്‍മാണത്തില്‍ നസ്രിയ നസീമും പങ്കാളിയാകുന്നു. വരികള്‍ വിനായക് ശശികുമാറാണ് എഴുതുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ അശ്വിനി കാലെയായ ചിത്രത്തില്‍ മേക്കപ്പ്മാനായി ആര്‍ജി വയനാടനും ഭാഗമാകുമ്പോള്‍ ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, ആക്ഷന്‍ ചേതന്‍ ഡിസൂസ, വിഎഫ്എക്സ് എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് ശ്രീക്ക് വാരിയര്‍, ടൈറ്റില്‍ ഡിസൈന്‍ അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – വിനോദ് ശേഖര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എആര്‍ അന്‍സാര്‍, പിആര്‍ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്‌നേക്ക് പ്ലാന്റ് എന്നിവരുമാണ്.