അമ്മ ശോഭ ചന്ദ്രശേഖറിനൊപ്പമുള്ള വിജയിയുടെ ചിത്രം വൈറലാവുന്നു!!

തന്‌റെ സിനിമയുടെ ഓഡിയോ ലോഞ്ചുകൾ ഒഴികെ വിജയ് പൊതുവേ പൊതുപരിപാടികളിലൊന്നും പങ്കെടുക്കാറില്ല. ഇപ്പോഴിതാ അമ്മ ശോഭ ചന്ദ്രശേഖറിനൊപ്പമുള്ള താരത്തിന്റെ ചിത്രം സോശഷ്യൽ മീഡിയ്യിൽ വൈറലായി മാറിയിരിക്കുകയാണ്. മാതാപിതാക്കളുടെ 50-ാം വിവാഹ വാർഷിക ആഘോഷങ്ങളിൽ താരം…

തന്‌റെ സിനിമയുടെ ഓഡിയോ ലോഞ്ചുകൾ ഒഴികെ വിജയ് പൊതുവേ പൊതുപരിപാടികളിലൊന്നും പങ്കെടുക്കാറില്ല. ഇപ്പോഴിതാ അമ്മ ശോഭ ചന്ദ്രശേഖറിനൊപ്പമുള്ള താരത്തിന്റെ ചിത്രം സോശഷ്യൽ മീഡിയ്യിൽ വൈറലായി മാറിയിരിക്കുകയാണ്. മാതാപിതാക്കളുടെ 50-ാം വിവാഹ വാർഷിക ആഘോഷങ്ങളിൽ താരം പങ്കെടുത്തതായും അതിൽ നിന്നുള്ള ചിത്രമാണ് ഇതെന്നുമാണ് പുറത്ത് വരുന്ന വിവരം.

വിജയ് തന്റെ ലിയോ ലുക്കിൽ അമ്മയുടെ കൈകൾ തോളിൽ വച്ച് നിലത്ത് ഇരിക്കുന്ന താരത്തെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുക. അതേ സമയം ശോഭ ചന്ദ്രശേഖർ ട്വിറ്ററിൽ അക്കൗണ്ട് കുറിച്ചിരിക്കുകയാണ്. ട്വിറ്ററിലെ ശോഭ ചന്ദ്രശേഖറിന്റെ ആദ്യ പോസ്റ്റായി ഈ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്അതേ സമയം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.


സിനിമയുടെ കാശ്മീർ ഷെഡ്യൂൾ അടുത്തിടെ പൂർത്തിയാക്കിയിരുന്നു. നിലവിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയിൽ പുരോഗമിക്കുകയാണ്.
സിനിമയിൽ വിജയിയുടെ നായികയായി എത്തുന്നത് തൃഷയാണ്. സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, സാൻഡി, സംവിധായകൻ മിഷ്‌കിൻ, മൻസൂർ അലി ഖാൻ, ഗൌതം വസുദേവ് മേനോൻ, അർജുൻ, മാത്യു തോമസ്,നരേൻ, ബാബുആന്റണി എന്നിവരുമുണ്ട്. ബ്ലഡി സ്വീറ്റ് എന്നാണ് ലിയോയുടെ ടാഗ്ലൈൻ.വിജയ്യുടെ കരിയറിലെ 67-ാം ചിത്രമാണ് ലിയോ