വിജയിയും സംഗീതയും ഒരുമിച്ച് ഒരു വേദിയിൽ എത്തിയിട്ട് വർഷങ്ങൾ ആകുന്നു

നിരവധി ആരാധകർ ഉള്ള താരമാണ് വിജയ്. വർഷങ്ങൾ കൊണ്ട് താരം സിനിമയിൽ സജീവമാണ്. തമിഴ്‌നാട്ടിൽ മാത്രമല്ല, കേരളത്തിലും താരത്തിന് ആരാധകർ ഏറെയാണ്. ഓരോ വിജയ് ചിത്രത്തിനും വലിയ പ്രേക്ഷക പ്രതികരണങ്ങൾ ആണ് ആരാധകരിൽ നിന്ന്…

നിരവധി ആരാധകർ ഉള്ള താരമാണ് വിജയ്. വർഷങ്ങൾ കൊണ്ട് താരം സിനിമയിൽ സജീവമാണ്. തമിഴ്‌നാട്ടിൽ മാത്രമല്ല, കേരളത്തിലും താരത്തിന് ആരാധകർ ഏറെയാണ്. ഓരോ വിജയ് ചിത്രത്തിനും വലിയ പ്രേക്ഷക പ്രതികരണങ്ങൾ ആണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. കേരളത്തിൽ വിജയ് ചിത്രങ്ങൾക്ക് ഫാൻസ്‌ ഷോ വരെയുണ്ട്. അത്രയേറെ സ്വീകാര്യതയാണ് ഒരു തമിഴ് നടൻ ആയിട്ട് കൂടിയും വിജയിക്ക് കേരളത്തിൽ നിന്ന് ലഭിക്കുന്നത്. പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറയുന്ന പേരാണ് വിജയിയുടേത്. പല സിനിമകളിലും വിജയ് പല രാഷ്ട്രീയ പാർട്ടികൾക്ക് എതിരെയും ശക്തമായ രീതിയിൽ സംസാരിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ താരത്തിന് രാഷ്ട്രീയത്തിലും വിരോധികൾ കൂടുതലാണ്.

Vijay

വിജയ് തന്റെ പിതാവിനെതിരെ പോലീസിൽ പരാതി നൽകിയത് വലിയ രീതിയിൽ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. തന്റെ സമ്മതമില്ലാതെ തന്റെ പേര് പിതാവ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിന് ഉപയോഗിക്കുന്നു എന്നാണ് വിജയ് നൽകിയ പരാതി. എന്നാൽ അതിന് ശേഷം വിജയിയുടെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായി എന്ന ഗോസിപ്പുകൾ ആണ് പിന്നീട് പ്രചരിച്ചത്. സംഗീതയും വിജയിയും തമ്മിൽ ദാമ്പത്യ പ്രശ്നങ്ങൾ ഉണ്ടെന്നും ഇരുവരും വിവാഹമോചനം നേടാൻ പോകുന്ന് എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് വെറും ഗോസിപ്പുകൾ മാത്രമാണെന്നാണ് ആരാധകരിൽ പലരും കരുതിയിരിക്കുന്നത്.

vijay67

എന്നാൽ ഇപ്പോൾ കുറച്ച് കാലങ്ങളായി വിജയുടെ ചിത്രങ്ങളുടെ പ്രമോഷൻ പരിപാടികളിൽ ഒന്നും സംഗീത പങ്കെടുക്കുന്നില്ല എന്ന് മാത്രമല്ല, ഇരുവരും ഒന്നിച്ച് പൊതുവേദികളിൽ ഇപ്പോൾ പങ്കെടുക്കാറില്ല. എന്നാൽ വിജയ് ചിത്രങ്ങളുടെ മീറ്റിങ്ങിൽ പങ്കെടുക്കാത്ത സംഗീത ഇപ്പോൾ ശിവകാർത്തികേയൻ നായകനാകുന്ന മാ വീരൻ ചിത്രത്തിന്റെ മീറ്റിംഗിന് പങ്കെടുത്തിരുന്നു. എന്നാൽ മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ സംഗീത പോകുകയും ചെയ്തതോടെ ഇരുവരും തമ്മിൽ വിവാഹമോചിതർ ആകുന്നു എന്ന വാർത്തകൾ കൂടുതൽ ബലപ്പെടുകയാണ് ചെയ്തത്. എന്നാൽ ഈ വിഷയത്തിൽ ഇത് വരെ സംഗീതയോ വിജയിയെ പ്രതികരിച്ചിട്ടില്ല.