ഉറ്റവരെ നഷ്ടമായ സ്ത്രീയ്ക്ക് ഒരു ലക്ഷം രൂപ!! ചെന്നൈ പ്രളയത്തില്‍പ്പെട്ടവര്‍ക്ക് ധനസഹായം നേരിട്ടെത്തി കൈമാറി വിജയ്

ഈ മാസം അപ്രതീക്ഷിതമായിട്ടാണ് ചെന്നൈ നഗരത്തിനെ പ്രളയക്കെടുതിയിലാഴ്ത്ത് മീഷോങ് ചുഴലിക്കാറ്റ് ആഞ്ഞ് വീശിയത്. ഒരാഴ്ചയോളം നഗരത്തിലെ പ്രധാന ഇടങ്ങളെല്ലാം വെള്ളത്തിലായിരുന്നു. താരങ്ങളും പ്രളയത്തില്‍പ്പെട്ടിരുന്നു. നിരവധി പേരാണ് ചെന്നൈയ്ക്ക് സഹായവുമായി എത്തിയത്. താരങ്ങളെല്ലാം സഹായ ധനം…

ഈ മാസം അപ്രതീക്ഷിതമായിട്ടാണ് ചെന്നൈ നഗരത്തിനെ പ്രളയക്കെടുതിയിലാഴ്ത്ത് മീഷോങ് ചുഴലിക്കാറ്റ് ആഞ്ഞ് വീശിയത്. ഒരാഴ്ചയോളം നഗരത്തിലെ പ്രധാന ഇടങ്ങളെല്ലാം വെള്ളത്തിലായിരുന്നു. താരങ്ങളും പ്രളയത്തില്‍പ്പെട്ടിരുന്നു. നിരവധി പേരാണ് ചെന്നൈയ്ക്ക് സഹായവുമായി എത്തിയത്. താരങ്ങളെല്ലാം സഹായ ധനം കൈമാറിയിരുന്നു.

ഇപ്പോഴിതാ ദളപതി വിജയ് ചെന്നൈയ്ക്ക് സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ്. തിരുനെല്‍വേലി, തൂത്തുക്കുടി എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് വിജയ് നേരിട്ടെത്തി വിജയ് അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്.

പ്രളയബാധിത പ്രദേശങ്ങളിലെത്തിയ വിജയ് 1500 കുടുംബങ്ങള്‍ക്ക് താരം അവശ്യവസ്തുക്കള്‍ വിതരണം എത്തിച്ചുനല്‍കി. താരത്തിന്റെ ആരാധകരുടെ സഹായത്തോടെയാണ് അര്‍ഹരായ കുടുംബങ്ങളെ തിരഞ്ഞെടുത്തത്. വീടുകള്‍ക്ക് കേടുപാടുകള്‍ വന്നവര്‍ക്ക് 10000 വീതവും വീട് പൂര്‍ണമായും നശിച്ചവര്‍ക്ക് 50000 വീതവും നല്‍കി. പ്രളയത്തില്‍ ഉറ്റവരെ നഷ്ടമായ ഒരു സ്ത്രീയ്ക്ക് ഒരു ലക്ഷം രൂപയും നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.