ലിയോയുടെ ഓഡിയോ ലോഞ്ച് ഉപേക്ഷിച്ചതിന് പിന്നിൽ രാഷ്‌ടീയ അജണ്ട

തമിഴ് നാടിന് പുറമെ തെന്നിന്ത്യ ഒട്ടാകെ നിരവധി ആരാധകരുള്ള താരമാണ് വിജയ്. നിരവധി ചിത്രങ്ങളിൽ ആണ് വിജയ് ഇതിനോടകം തന്നെ അഭിനയിച്ചത്. അഭിനയിച്ച ചിത്രങ്ങൾ എല്ലാം ഹിറ്റ് ആയതോടെ വിജയ് സൂപ്പർസ്റ്റാർ ആയി മാറുകയായിരുന്നു.…

തമിഴ് നാടിന് പുറമെ തെന്നിന്ത്യ ഒട്ടാകെ നിരവധി ആരാധകരുള്ള താരമാണ് വിജയ്. നിരവധി ചിത്രങ്ങളിൽ ആണ് വിജയ് ഇതിനോടകം തന്നെ അഭിനയിച്ചത്. അഭിനയിച്ച ചിത്രങ്ങൾ എല്ലാം ഹിറ്റ് ആയതോടെ വിജയ് സൂപ്പർസ്റ്റാർ ആയി മാറുകയായിരുന്നു. നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. തമിഴ് നാടിന് പുറമെ കേരളത്തിലും വിജയിക്ക് ഫാൻസ്‌ അസ്സോസിയേഷനുകളും മറ്റുമുണ്ട്. നിരവധി ആരാദകർ ഉള്ളത് കൊണ്ട് തന്നെ വിജയ് ചിത്രത്തിന് കേരളത്തിലും ഫാൻസ്‌ ഷോകളും മറ്റും നടത്താറുണ്ട്. ഇപ്പോഴിത വിജയിയുടെ ഏറ്റവും പുതിയ ചിത്രമായ ലിയോയുടെ അപ്‌ഡേഷനുകൾക്ക് ആയി കാത്തിരിക്കുകയാണ് വിജയ് ആരാധകർ. ഇതിനിടയിൽ വിജയ് രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന തരാതെ ഉള്ള വാർത്തകളും ഇറങ്ങിയിരുന്നു.

എന്നാൽ ഈ വാർത്തകളോട് ഒന്നും ഇത് വരെ പ്രതികരിച്ചിട്ടില്ല വിജയ്. എന്നാൽ കഴിഞ്ഞ ദിവസം ആണ് ലിയോയുടെ ഓഡിയോ ലോഞ്ച് നടക്കാനിരുന്നത്. സെപ്റ്റംബർ 30 നു നടത്താനിരുന്ന ഓഡിയോ ലോഞ്ച് എന്നാൽ മാറ്റി വെയ്ക്കുകയായിരുന്നു. എന്നാൽ ഈ ഓഡിയോ ലോഞ്ച് മാറ്റി വെച്ചതിന് പിന്നിൽ രാഷ്ട്രീയ അജണ്ട ഉണ്ടെന്നാണ് ആരാധകർ പറയുന്നത്. ചെന്നൈ നെഹ്‌റു ഇന്‍ഡോര്‍ ഓഡിറ്റോറിയത്തിലാണ് ഓഡിയോ ലോഞ്ച് നടത്താനിരുന്നത്. എന്നാൽ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസ് ഓഡിറ്റോറിയം അനുവദിക്കാതിരുന്നു എന്നും ഓഡിറ്റോറിയം കിട്ടാതെ വന്നതോടെ അണിയറ പ്രവർത്തകർ ഓഡിയോ ലോഞ്ച് മാറ്റി വെക്കുകയുമായിരുന്നു എന്നുമാണ് പുറത്ത് വരുന്ന വാർത്തകൾ.

എന്നാൽ ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ആണ് ഓഡിയോ ലോഞ്ച് മാറ്റി വെച്ചത് എന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞത്. അതെ സമയം ഇപ്പോൾ മധുര ഒട്ടാകെ പോസ്റ്ററുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചാണ് പോസ്റ്ററുകളിൽ പറയുന്നത്. വിജയ് ഭാവി തമിഴ് നാടിന്റെ മുഖ്യമന്തി ആകുമെന്നാണ് ഈ പോസ്റ്ററുകളിൽ എല്ലാം പറയുന്നത്. ഒരു സിനിമയുടെ ഓഡിയോ ലോഞ്ച് തടയാൻ പറ്റുമായിരിക്കും. എന്നാൽ വിജയ് മുഖ്യമന്ത്രി ആകുന്നത് തടയാൻ ആർക്കും കഴിയില്ല എന്നുമാണ് പോസ്റ്ററിൽ പറയുന്നത്. മധുര മുഴുവൻ ഈ പോസ്റ്റർ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇപ്പോൾ.