വിജയിയുടെ നായികയായി ജ്യോതിക എത്തില്ല

വിജയിയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ അമേരിക്കയിൽ  പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. വിജയിയുടെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയതും മികച്ചതുമായ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇപ്പോൾ വിജയ് മറ്റൊരു ചിത്രത്തിൽ…

വിജയിയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ അമേരിക്കയിൽ  പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. വിജയിയുടെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയതും മികച്ചതുമായ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇപ്പോൾ വിജയ് മറ്റൊരു ചിത്രത്തിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ലിയോയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ചിത്രം ഒക്ടോബര് 19 നു ആണ് തിയേറ്ററിൽ എത്തുന്നത്. ഈ ചിത്രത്തിന്റെ റിലീസിന് ശേഷം മാത്രമേ താരത്തിനെ അടുത്ത ചിത്രത്തിന്റെ ഷൂട്ട് തുടങ്ങു. വെങ്കിട്ട് പ്രഭു നിർമ്മിക്കുന്ന ഈ ചിത്രം ഒരു സയൻസ് ഫിക്ഷൻ ജേർണലിൽ ആണ് ഒരുങ്ങുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Jyothika

എന്നാൽ ചിത്രത്തിൽ പ്രഭുദേവയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട് എന്ന റിപ്പോർട്ടുകൾ ആണ് പുറത്ത് വരുന്നത്. എന്നാൽ ചിത്രത്തിൽ ഏതൊക്കെ താരങ്ങൾ ആണ് ഭാഗമാകുന്നത് എന്നൊന്നും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചിത്രത്തിൽ വിജയിയുടെ നായികയായി എത്തുന്നത് ജ്യോതിക ആണെന്നാണ് ഇത്ര നാൾ പുറത്ത് വന്ന വാർത്തകൾ. വാർത്തകൾ ശരിയാണെകിൽ വർഷങ്ങൾക്ക് ശേഷം ജ്യോതികയും വിജയിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാകും ഇതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

എന്നാൽ ഇപ്പോൾ ചിത്രത്തിനെ സംബന്ധിച്ച് മറ്റൊരു വാർത്തയാണ് പുറത്ത് വരുന്നത്. ചിത്രത്തിൽ ജ്യോതികയല്ല നായികയായി എത്തുന്നത് എന്നും സ്നേഹയാണ് നായികയായി എത്തുന്നത് എന്നുമുള്ള റിപ്പോർട്ടുകൾ ആണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം സംവിധായകന്‍ വെങ്കിട് പ്രഭു ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ആക്കിയ ചിത്രം ആണ് ഇങ്ങനെ ഒരു വാർത്ത പുറത്ത് വരാൻ കാരണം. നടി സ്‌നേഹയ്‌ക്കൊപ്പം ‘ഗെറ്റ് റെഡി ഫോര്‍ എ ഫണ്‍ റൈഡ്’ എന്ന കുറിപ്പോടെയാണ് സംവിധായകന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെയാണ് ഇങ്ങനെ ഒരു വാർത്തയും പ്രചരിച്ചിരിക്കുന്നത്. എന്നിരുന്നാലും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് വിജയ് ആരാധകർ.