തന്റെ സ്വപ്നചിത്രത്തെ കുറിച്ച് അറ്റ്ലീ! ചിത്രത്തിൽ ദളപതിയും, ഷാരൂഖും നായകന്മാർ 

ഹിറ്റ് സിനിമകൾ തമിഴിൽ സമ്മാനിച്ച സംവിധായകൻ ആണ് അറ്റ്ലീ, ഇപ്പോൾ താരം സംവിധാനം ചെയ്യ്ത ഷാരൂഖ് ചിത്രം ‘ജവാൻ’ ബ്ലോക്കോഫീസിൽ 1000 കോടി നേടി മുന്നേറുകയാണ്. ജവാൻ ചിത്രത്തിന്റെ പ്രൊമോഷ ഭാഗത്തിൽ താൻ ഒരുപാടു…

ഹിറ്റ് സിനിമകൾ തമിഴിൽ സമ്മാനിച്ച സംവിധായകൻ ആണ് അറ്റ്ലീ, ഇപ്പോൾ താരം സംവിധാനം ചെയ്യ്ത ഷാരൂഖ് ചിത്രം ‘ജവാൻ’ ബ്ലോക്കോഫീസിൽ 1000 കോടി നേടി മുന്നേറുകയാണ്. ജവാൻ ചിത്രത്തിന്റെ പ്രൊമോഷ ഭാഗത്തിൽ താൻ ഒരുപാടു സിനിമകൾ ചെയ്യാൻ പോകുന്നു എന്ന് അറ്റ്‌ലി പറഞ്ഞിരുന്നു, ജവാൻ 2, പിന്നെ അല്ലു അർജുൻ നായകൻ ആകുന്ന മറ്റൊരു ചിത്രം അങ്ങനെ, എന്നാൽ തന്റെ മനസിൽ ഒരു സ്വപ്‍ന സിനിമ ഉണ്ടെന്നു൦ അത് താമസിക്കാതെ ചിത്രീകരണം ആരംഭിക്കുമെന്നും പറഞ്ഞിരുന്നു.

എന്താണ് ആ സ്വപ്‍ന ചിത്രമെന്ന് ആരാധകർ ചോദിക്കുന്നു, ചിത്രത്തിൽ ഷാരൂഖ് ഖാനും, ദളപതി വിജയ്‌യുമാണ് നായകന്മാരായി എത്തുന്നത്. ഇരുവരും ഒന്നിക്കുന്ന  ഈ ബ്രഹ്മാണ്ഡ ചിത്രത്തിനെ താൻ ഇവരുടെ സമ്മതം വാങ്ങിയെന്നും അറ്റ്ലീ പറയുന്നു.തങ്ങൾ ഒന്നിച്ചൊരു സിനിമ വേണമെന്ന് തീരുമാനിച്ചതും അവർ തന്നെ ആയിരുന്നു എന്നും അറ്റ്ലീ കൂട്ടിച്ചേർത്തു.

അങ്ങനെ അവരുടെ വാക്ക് പ്രകാരം തന്റെ മനസിൽ ഇതൊരു സ്വപ്ന ചിത്രമായി മാറിയെന്നും, ഇപ്പോൾ ആ ചിത്രത്തെക്കുറിച്ചുള്ള ചിന്തിയിലാണെന്നും അറ്റ്ലീ പറയുന്നു. തന്റെ ആദ്യ ബോളിവുഡ് ചിത്രമാണ് ഷാരൂഖ്ഖാൻ നായകൻ ആയ ജവാൻ, ചിത്രത്തിൽ തെന്നിന്ത്യൻ താരം നയൻ താരായാണ് നായിക ആയി എത്തിയത്.