ട്രോളും എന്നാണ് ഞാൻ കരുതിയത്, കൂടുതൽ ഒന്നും വേണ്ടെന്ന് അന്ന് തീരുമാനിച്ചു; ഭയപ്പെട്ട കാര്യം പറഞ്ഞ് വിജയ് സേതുപതി

ബോളിവുഡ് സിനിമകളിൽ അഭിനയിക്കുന്നത് ആദ്യത്തെ രണ്ട് ചിത്രങ്ങളോടെ അവസാനിപ്പിക്കണമെന്ന് വിചാരിച്ചിരുന്നതായി വിജയ് സേതുപതി. ഹിന്ദി സംസാരിക്കാനുള്ള കഴിവിൽ വിശ്വാസമില്ലാത്തതിനാലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നാണ് താരം പറയുന്നത്. പക്ഷേ തന്റെ ഹിന്ദി പ്രേക്ഷകർ രണ്ട്…

ബോളിവുഡ് സിനിമകളിൽ അഭിനയിക്കുന്നത് ആദ്യത്തെ രണ്ട് ചിത്രങ്ങളോടെ അവസാനിപ്പിക്കണമെന്ന് വിചാരിച്ചിരുന്നതായി വിജയ് സേതുപതി. ഹിന്ദി സംസാരിക്കാനുള്ള കഴിവിൽ വിശ്വാസമില്ലാത്തതിനാലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നാണ് താരം പറയുന്നത്. പക്ഷേ തന്റെ ഹിന്ദി പ്രേക്ഷകർ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചുവെന്നും വിജയ് സേതുപതി പറഞ്ഞു.

“എനിക്ക് ഇവിടെ കിട്ടുന്ന സ്വീകാര്യത ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. ഹിന്ദിയിൽ എനിക്ക് ഒട്ടും ആത്മവിശ്വാസം ഇല്ലായിരുന്നു. മുംബൈകാർ, ഗാന്ധി ടോക് എന്നിവയ്ക്ക് വേണ്ടി സമീപിച്ചപ്പോൾ ഇത് രണ്ടും ചെയ്യാം കൂടുതൽ ഒന്നും വേണ്ടെന്നാണ് തീരുമാനിച്ചത്. പിന്നീട് ഫർസിയും ജവാനും വന്നു” – വിജയ് സേതുപതി പറഞ്ഞു.

“എൻറെ ഹിന്ദി കേട്ട് പ്രേക്ഷകർ ട്രോളും എന്നാണ് ഞാൻ കരുതിയത്. ഫർസിയുടെ സഹ സംവിധായകയോട് ഇത് ഞാൻ ചോദിച്ചു, അവർ എന്നെ ട്രോളുമോ? എന്നാൽ അവർ നിങ്ങളെ ഇഷ്ടപ്പെടും എന്നാണ് മറുപടി കിട്ടിയത്. എൻറെ കളിയാക്കലുകൾ ജനങ്ങൾ ആസ്വദിച്ചു. ഒരിക്കൽ പ്രേക്ഷകരുമായി കണക്ട് ആയാൽ അത് എന്നും നിലനിൽക്കും” – അദ്ദേഹം കൂട്ടിച്ചേർത്തു.

ആമസോൺ പ്രൈം വീഡിയോ സീരിസ് ഫർസിക്കും ഷാരൂഖാൻറെ ജവാനും ശേഷം ഇപ്പോൾ ബോളിവുഡിലും മിന്നും താരമാണ് വിജയ് സേതുപതി.
മെറി ക്രിസ്മസ് എന്ന ചിത്രമാണ് ബോളിവുഡിൽ അടുത്തതായി വിജയ് സേതുപതിയുടെതായി പുറത്ത് വരാൻ ഒരുങ്ങുന്നത്. കത്രീന കൈഫാണ് ചിത്രത്തിലെ നായിക. 2023 ൽ മുബൈംകാർ എന്ന ചിത്രത്തിലൂടെയാണ് വിജയ് സേതുപതി ബോളിവുഡിൽ എത്തിയത്. ഒടിടി റിലീസായി എത്തിയ ചിത്രം ലോകേഷ് കനകരാജിൻറെ മാ നഗരത്തിൻറെ റീമേക്ക് ആയിരുന്നു. സന്തോഷ് ശിവനായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

വിജയ് സേതുപതി പ്രധാന വേഷത്തിൽ എത്തുന്ന മെറി ക്രിസ്മസ് ജനുവരി 12നാണ് റിലീസ് ചെയ്യുന്നത്. തമിഴിലും ഹിന്ദിയിലും വ്യത്യസ്ത കാസ്റ്റ് വച്ച് ഒരേ സമയം ചിത്രീകരിച്ച ചിത്രമാണ് മെറി ക്രിസ്മസ്. ഒരു ടൈം ട്രാവൽ ത്രില്ലർ ചിത്രമാണ് മെറി ക്രിസ്മസ് എന്നാണ് സൂചന. ശ്രീറാം രാഘവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്.