സുരേഷ് ഗോപിയുടെ സ്വാന്തനമാണ് ആ കുടുംബത്തെ ഒറ്റപ്പെടലിൽ നിന്നും രക്ഷിച്ചത്! ഡോ. വന്ദനയുടെ അച്ഛനെ കണ്ട സന്തോഷം പങ്കുവെച്ചു ടിനി ടോം 

കേരളകര  ആകെ ഞടുക്കിയ സംഭവം ആയിരുന്നു ഡോക്ടർ വന്ദനയുടെ കൊലപാതകം, പോലീസ് വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയ പ്രതിയാണ് വന്ദനയെ കുത്തി കൊലപ്പെടുത്തിയത്. ഒരേ ഒരു മകൾ നഷ്ട്ടപെട്ട വേദനയിൽ കഴിയുന്ന ആ കുടുംബം ഇപ്പോൾ…

കേരളകര  ആകെ ഞടുക്കിയ സംഭവം ആയിരുന്നു ഡോക്ടർ വന്ദനയുടെ കൊലപാതകം, പോലീസ് വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയ പ്രതിയാണ് വന്ദനയെ കുത്തി കൊലപ്പെടുത്തിയത്. ഒരേ ഒരു മകൾ നഷ്ട്ടപെട്ട വേദനയിൽ കഴിയുന്ന ആ കുടുംബം ഇപ്പോൾ ആകെ ഒരു മരവിപ്പിലാണ് കഴിഞ്ഞു പോകുന്നത്. സുരേഷ് ഗോപിയുടെ സ്വാന്തനമാണ് ഇന്ന് ആ കുടുംബത്തെ ആത്മഹത്യയുടെ വക്കിൽ നിന്നും രക്ഷപെടുത്തിയിരിക്കുന്നത്. കഴിയുന്നവരൊക്ക അവരെ കാണാൻ പോകണമെന്ന് നടൻ ടിനി ടോം പറയുന്നു

ഇപ്പോൾ വന്ദനയുടെ അച്ഛനെ കണ്ട സന്തോഷം പങ്കുവെച്ചുകൊണ്ടാണ് ടിനി ടോം ഈ കാര്യം പറയുന്നത്. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ യുടെ വിവാഹ സമയത്താണ് വന്ദനയുടെ അച്ഛനെ താൻ കണ്ടത് ടിനി ടോം പറയുന്നു. ഒരുപാട് വിശിഷ്ട്ട അതിഥികളെ ക്ഷണിച്ച സുരേഷ് ഗോപി വന്ദനയുടെ അച്ഛനെയും,അമ്മയെയും  വിവാഹത്തിന് വിളിച്ചിരുന്നു.

ശരിക്കും ഇത് സുരേഷേട്ടന്റെ മനസാണ്, കാരണം ഒരു മകൾ നഷ്ട്ടപെട്ട വ്യക്തിയാണ് സുരേഷേട്ടനും, വന്ദനയുടെ അച്ഛൻ വിവാഹത്തിന് വരുന്നില്ല എന്ന് അറിഞ്ഞിട്ട് സുരേഷേട്ടൻ നിർബന്ധിച്ചാണ് അവർ ഭാഗ്യ യുടെ വിവാഹത്തിന് പങ്കെടുത്തത്. ആ ഒരു ചടങ്ങിൽ വെച്ചാണ് ഞാൻ മോഹൻദാസിന്റെ നമ്പർ വാങ്ങിയത്, പിന്നീട് ഞാൻ  അവിടെ ചെന്ന്, അവർ പറയുന്നത് മകൾ മരിച്ചപ്പോൾ എല്ലാവരും അന്ന്വേഷിച്ചു ചെല്ലുമായിരുന്നു  എന്നാൽ ഇപ്പോൾ ആരും വരാറില്ല, എല്ലാവരും വന്നു പോകുമ്പോൾ ഒരു സന്തോഷമാണ് എന്നാണ് അദ്ദേഹം പറയുന്നത് ടിനി ടോം പറയുന്നു, അതുപോലെ മകൾ നഷ്ട്ടപെട്ട വേദനയിൽ അവർ അവിടെ മരവിച്ച കഴിയുകയാണ് , ഇടക്ക് സുരേഷ് ഏട്ടൻ ചെല്ലാറുണ്ട് സ്വാന്തനിപ്പിക്കാറുണ്ട് ടിനി ടോം പറയുന്നു