വിജയ് സേതുപതി വെബ് സീരിസിൽ!!

തെന്നിന്ത്യയിൽ ഒത്തിരി ആരാധകരുള്ള നടനാണ് വിജയ് സേതുപതി, തന്റെ അഭിനയ മികവ് ഒരോ ചിത്രത്തിലുടെയും തെളിയിച്ചു കൊണ്ടിരിക്കുകയാണ് താരം. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് വിജയ് സേതുപതി ആരാധകരുടെ മുന്നിലെത്തുക. വിജയ് സേതുപതി നായകനാകുന്ന പുതിയ…

തെന്നിന്ത്യയിൽ ഒത്തിരി ആരാധകരുള്ള നടനാണ് വിജയ് സേതുപതി, തന്റെ അഭിനയ മികവ് ഒരോ ചിത്രത്തിലുടെയും തെളിയിച്ചു കൊണ്ടിരിക്കുകയാണ് താരം. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് വിജയ് സേതുപതി ആരാധകരുടെ മുന്നിലെത്തുക. വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രം ‘ഡിഎസ്പി’യാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് ഓൺലൈനിൽ വൻ തരംഗമായിരുന്നു.

ഇപ്പോഴിതാ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ബിഗ് ബജറ്റിൽ നിർമിക്കുന്ന വെബ് സീരീസിൽ വിജയ് സേതുപതി പ്രധാന വേഷത്തിൽ അഭിനയിക്കുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ‘കാക്ക മുട്ടൈ’എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകനായ മണികണ്ഠൻ ആയിരിക്കും വെബ് സീരീസ് സംവിധാനം ചെയ്യുമെന്നും പുതിയ പ്രോജക്ടിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഉടൻ പുറത്ത് വരും എന്നതാണ് കോളിവുഡിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്ത.

 

അതേ സമയം പൊൻറാം സംവിധാനം ചെയ്യുന്ന ഡിഎസ്പിയിൽ നായിക അനുകീർത്തി വാസാണ്. സംവിധായകനായ കാർത്തിക് സുബ്ബരാജ് ആണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ ഛായാഗ്രാഹണം ദിനേഷ് കൃഷ്ണനും വെങ്കടേഷും നിർവഹിക്കുമ്പോൾ വിവേക് ഹർഷൻ ചിത്രസംയോജനം നിർവഹിക്കുന്നു. സിനിമയുടെ സംഗീതം ഒരിക്കുന്നത് ഡി ഇമ്മനാണ്.