ജയിലറിൽ കിടിലൻ സ്‌റ്റൈലുമായി രജനികാന്ത്; ഫസ്റ്റ് ഗ്ലിംപ്‌സ് കാണാം

തെന്നിന്ത്യൻ താരമായ രജനികാന്തിനെ പൊതുവെ വിളിക്കുന്നത് സ്‌റ്റൈൽ മന്നൽ എന്നാണ്. കാരണം രജനീകാന്തിനോളം സ്‌ക്രീൻ പ്രസൻസ് അനുഭവിപ്പിച്ചിട്ടുള്ള മറ്റൊരു സൂപ്പർ താരം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാവും ഉത്തരം. പ്രായം 71 ആയിട്ടും…

തെന്നിന്ത്യൻ താരമായ രജനികാന്തിനെ പൊതുവെ വിളിക്കുന്നത് സ്‌റ്റൈൽ മന്നൽ എന്നാണ്. കാരണം രജനീകാന്തിനോളം സ്‌ക്രീൻ പ്രസൻസ് അനുഭവിപ്പിച്ചിട്ടുള്ള മറ്റൊരു സൂപ്പർ താരം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാവും ഉത്തരം. പ്രായം 71 ആയിട്ടും ഇപ്പോഴും താരം ഊർജ്ജസ്വലമായ ആ സാന്നിധ്യം എല്ലായിടത്തും അറിക്കാറുണ്ട്.

ഇപ്പോഴിതാ പഴയ അതേ ചുറുചുറുക്കോടെ തന്നെ താരത്തെ ഏറ്റവും പുതിയ സിനിമയായ ജയിലറിലും കാണാൻ സാധിക്കും എന്നറിയിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. പഴയ പ്രതാപത്തോടെ തന്നെയാണ് താരം ജയിലറിലുള്ളത് എന്ന കാണിക്കുന്ന ഗ്ലിംപ്‌സ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറക്കാർ. 3 സെക്കൻറ് ദൈർഘ്യമുള്ള വീഡിയോ സൺ പിക്‌ചേഴ്‌സാണ് പുറത്ത് വിട്ടത്.ജയിലർ നിർമിക്കുന്നത് സൺ പിക്‌ചേഴ്‌സാണ്.

നെൽസൺ ദിലീപ്കുമാർ സിനിമ സംവിധാനം ചെയ്യുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ രജനികാന്ത് ചിത്രത്തിൽ ജയിലറുടെ വേഷത്തിലാണെത്തുന്നത്. ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന സിനിമയിൽ കന്നട താരം ശിവരാജ്കുമാർ, രമ്യ കൃഷ്ണൻ, വിനായകൻ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയത് സംവിധായകൻ ം നെൽസൺ തന്നെയാണ്. സിനിമയ്ക്ക് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിജയ് കാർത്തിക് കണ്ണൻ ആണ്. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകുന്നു.