ഷാരൂഖിന്റെ വില്ലനായി വിജയ്‌സേതുപതി; ജവാന്റെ വിശേഷങ്ങള്‍ അറിയാം

ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ജവാനില്‍ വിജയ് സേതുപതി വില്ലന്‍ വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. സിനിമയുടെ ചിത്രീകരണത്തിനായി വിജയ് സേതുപതി അടുത്ത ആഴ്ച തന്നെ മുംബൈയില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. സിനിമ…

ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ജവാനില്‍ വിജയ് സേതുപതി വില്ലന്‍ വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. സിനിമയുടെ ചിത്രീകരണത്തിനായി വിജയ് സേതുപതി അടുത്ത ആഴ്ച തന്നെ മുംബൈയില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. സിനിമ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകുമെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

അറ്റ്‌ലീ ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തിനായി റാണ ദഗുബതിയെയായിരുന്നു ആദ്യം സമീപിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ തിരക്കുകള്‍ മൂലം ഈ റോള്‍ ചെയ്യാന്‍ സാധിക്കാതിരിക്കുകയും ആ കഥാപാത്രം വിജയ് സേതുപതിയെ തേടി എത്തുകയുമായിരുന്നു. അടുത്തവര്‍ഷം ജൂണ്‍ രണ്ടിന് റിലീസ് ചെയ്യുന്ന രീതിയിലാണ് ജവാന്‍ ഒരുങ്ങുന്നത്. അല്ലു അര്‍ജുന്‍ നായകനാകുന്ന ‘പുഷ്പ’യുടെ രണ്ടാം ഭാഗത്തിലും വിജയ് സേതുപതിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്.സീനു രാമസാമി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന മാമനിതന്‍ ആണ് വിജയ് സേതുപതിയുടേതായി അവസാനമെത്തിയ ചിത്രം. ഗായത്രിയാണ് നായികയായെത്തുന്നത്. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന എട്ടാമത്തെ ചിത്രമാണിത്.