ഇതെന്റെ ജീവിതമാണ്! എനിക്കിഷ്ടമുള്ളതുപോലെ ജീവിക്കും , ജീവിതം ഒന്നേയുള്ളു, വിജയ് യേശുദാസ് 

നിരവധി ആരാധകരുള്ള ഒരു ഗായകനാണ് വിജയ് യേശു ദാസ്, താൻ തന്റെ അച്ഛനെക്കാൾ മികച്ചതാകുമെന്നു നിരവധി ആളുകൾ തന്റെ തുടക്കകാലത്തു പറഞ്ഞിരുന്നു, പക്ഷെ അത് തനിക്ക് ഒരുപാട് മാനസിക സമ്മർദ്ദങ്ങൾ ഉണ്ടാക്കിയിരുന്നു, തന്റെ തുടക്കാലത്തെ…

നിരവധി ആരാധകരുള്ള ഒരു ഗായകനാണ് വിജയ് യേശു ദാസ്, താൻ തന്റെ അച്ഛനെക്കാൾ മികച്ചതാകുമെന്നു നിരവധി ആളുകൾ തന്റെ തുടക്കകാലത്തു പറഞ്ഞിരുന്നു, പക്ഷെ അത് തനിക്ക് ഒരുപാട് മാനസിക സമ്മർദ്ദങ്ങൾ ഉണ്ടാക്കിയിരുന്നു, തന്റെ തുടക്കാലത്തെ ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറയുകയാണ് വിജയ് യേശുദാസ്, ഇപ്പോൾ അച്ഛൻ ഉണ്ടാക്കി വെച്ച പേര് അത് അച്ഛൻ കഷ്ടപെട്ടുണ്ടാക്കിയതാണ്, എന്നാൽ ആ  ലേബലിൽ അറിയപ്പെടുന്നതിൽ വളരെ സന്തോഷമേയുള്ളൂ

തുടക്കത്തിൽ എന്തിനാണ് അച്ഛന്റെ പേര് ചീത്ത ആക്കണേ  എന്നുള്ള ചോദ്യം എന്നിൽ ഒരുപാട് ഉയർന്നിട്ടുണ്ട്, ഒരു എട്ടു വര്ഷത്തോളം ഞാൻ സഹിച്ചു എന്നാൽ കോലകുഴൽ വിളികേട്ടു എന്ന ഗാനം പാടിയതോടെ ആ പരിഹാസത്തിന് ഒരു മാറ്റം വന്നു, പിന്നെ ഞാൻ ഈ പരിഹാസങ്ങളെ മാറ്റി നിർത്താൻ തുടങ്ങി

എങ്കിലും എനിക്ക് അച്ഛന്റെ ശബ്‍ദത്തിൽ പാടാൻ കഴിയില്ല, എനിക്ക് എന്റേതായ വ്യക്തിത്വമുണ്ട്, അച്ഛന്റെ ശ ബ്‍ദം അത് അച്ഛന് ലഭിച്ച അനുഗ്രഹം, ആദ്യമൊക്കെ ഞാൻ മറ്റുള്ളവരുടെ രീതിക്കനുസരിച്ചു ജീവിച്ചു, എന്നാൽ ഇതെന്റെ ജീവിതമാണ്, എനിക്കിഷ്ട്ടമുള്ളതുപോലെ ജീവിക്കും .ജീവിതം ഒന്നേയുള്ളൂ അത് ആസ്വദിക്കുക, എങ്കിലും മറ്റുള്ളവരെ താൻ വിഷമിപ്പിച്ചിട്ടില്ല, ഞാൻ അഭിനയിക്കുന്നത് അമ്മയ്ക്കും അപ്പാക്കും ഇഷ്ട്ടമല്ലായിരുന്നുഎന്നാൽ ഞാൻ അത് നോക്കിയില്ല ഞാൻ എന്റെ ഇഷ്ടം നോക്കിയാണ് അഭിനയിക്കാൻ എത്തിയത് വിജയ് യേശുദാസ് പറയുന്നു