ആ സിനിമയുടെ ലൊക്കേഷനിൽ വെച്ച് കുറെ ടാക്സി ഡ്രൈവറുമാർ  ആളുമാറി മോഹൻലാലിന് അടിക്കാൻ വന്നു; സംഭവത്തെ കുറിച്ച് വിജി തമ്പി  

സംവിധായകൻ വിജി തമ്പി സംവിധാനം ചെയ്യ്ത മോഹൻലാൽ ചിത്രമാണ് ഉണ്ണികളെ ഒരു കഥ പറയാം, ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് കൊടൈക്കനാലിലെ ഡ്രൈവറുമാർ ആള് മാറി അടിക്കാൻ വന്നു, ഈ സിനിമയുടെ ക്യമറാമാൻ എ…

സംവിധായകൻ വിജി തമ്പി സംവിധാനം ചെയ്യ്ത മോഹൻലാൽ ചിത്രമാണ് ഉണ്ണികളെ ഒരു കഥ പറയാം, ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് കൊടൈക്കനാലിലെ ഡ്രൈവറുമാർ ആള് മാറി അടിക്കാൻ വന്നു, ഈ സിനിമയുടെ ക്യമറാമാൻ എ സ് കുമാർ ആയിരുന്നു. ഒരു ദിവസം അയാൾക്ക് നല്ല തലവേദന.  അതുകാരണം ഞങ്ങൾ ബ്രെക്കെടുത്തു റൂമിലേക്ക് തിരിച്ചുവരുകയാണ്. ഞാനും കമലും , മോഹൻലാലും എസ് കുമാറും, തിലകൻചേട്ടനും ഒരു കാറിൽ ആയിരുന്നു

ഞങ്ങളുടെ കാറിനു മുന്നിൽ ഒരു ടാക്സിയുണ്ട്, എന്നാൽ ഞങ്ങൾ എത്ര ഹോണടിച്ചിട്ടും ഈ ടാക്സി ഒന്ന് സൈഡ് തരുന്നില്ല, ഇത് കണ്ടു തിലകൻ ചേട്ടനും, കുമാറിനും ദേഷ്യം വന്നു, അവസാനം ഞങ്ങൾ ആ ടാക്സിയെ വട്ടം വെച്ച് നിർത്തിച്ചു, ഞങ്ങളുട കാറിൽ നിന്നും കുമാറും , തിലകൻ ചേട്ടനും ദേഷ്യത്തോടെ ആ ടാക്സി ഡ്രൈവറോട് വഴക്കുണ്ടാക്കി,

അതിനു ശേഷം ഞങ്ങൾ പോരുകയും ചെയ്യ്തു, എന്നാൽ ഞങ്ങൾക്ക് ഒരു ഭയം ഉണ്ടായിരുന്നു ആ ടാക്സി ഡ്രൈവർ തിരിച്ചു വന്നു വഴക്കുണ്ടാക്കുമോ എന്ന്, പിന്നെ എന്തായാലും വരുന്നത് വരട്ടെ എന്ന് ചിന്തിച്ചു, എന്നാൽ ആ സമയത്തു മോഹൻലാലിൻറെ മറ്റൊരു സിനിമ യും ഈ കൊടൈക്കനാലിൽ വെച്ച് നടക്കുന്നുണ്ട്, അവരുടെ അണിയറപ്രവർത്തകരും അവിടെ ഉണ്ട്, അവരെല്ലാം ഞങ്ങളുടെ തൊട്ടടുത്തുള്ള ഹോട്ടലിൽ തന്നെയാണ് താമസിക്കുന്നത്. അന്ന് രാത്രി ഈ ടാക്സി ഡ്രൈവർമറ്റു ടാക്സി ഡ്രൈവറന്മാരെയും വിളിച്ചുകൊണ്ടു വന്നു ഈ ചിത്രത്തിലെ നായകനെ തല്ലണമെന്നു ആവശ്യപ്പെട്ടുകൊണ്ടു ബഹളം വെച്ച്, അന്ന് മോഹൻലാൽ ആ സിനിമയിൽ ചെയ്യ്ത വേഷം കണ്ടാൽ എസ് കുമാറിനെ പോലെ തോന്നിക്കും, അതുകൊണ്ടു അവർ വിചാരിച്ചത് മോഹൻലാൽ കുമാർ ആണെന്നാണ്, അവർക്ക് അന്ന് മോഹൻലാലിന് വലിയ പരിചയവുമില്ല, അവസാനം മോഹൻലാൽ ഞാൻ എന്ത് തെറ്റ് ചെയ്തു എന്ന് ചോദിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് ചെന്ന് അപ്പോളാണ് അവർക്ക് മനസിലായത് ആളുമറിയതാണെന്ന് വിജി തമ്പി പറയുന്നു