വിജിലേഷിന്റെയും സ്വാതിയുടേയും ജീവിതത്തിലേക്ക് ആദ്യത്തെ കൺമണി എത്തി..!!

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തീര്‍ത്തും വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഭാഗ്യം സിദ്ധിച്ച നടനാണ് വിജിലേഷ്. മഹേഷിന്റെ പ്രതികാരം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ താരം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനായി…

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തീര്‍ത്തും വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഭാഗ്യം സിദ്ധിച്ച നടനാണ് വിജിലേഷ്. മഹേഷിന്റെ പ്രതികാരം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ താരം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനായി മാറി. ആ സിനിമയില്‍ നിന്ന് വളരെ വ്യത്യസ്തമായ മറ്റൊരു കഥാപാത്രമായിരുന്നു ഫഹദ് ഫാസില്‍ തന്നെ നായകന്‍ ആയി എത്തിയ വരത്തന്‍ എന്ന സിനിമയ്ക്കകത്ത് വിജിലേഷ് ചെയ്തത്.

ഇപ്പോഴിതാ താരത്തിന്റെ ജീവിതത്തിലെ ഒരു വലിയ സന്തോഷ വാര്‍ത്തയാണ് പുറത്ത് വരുന്നത്. താരത്തിന്റെയും ഭാര്യ സ്വാതിയുടേയും ജീവിതത്തിലേക്ക് ഒരു പുതിയ താരം കൂടി പിറന്നിരിക്കുകയാണ്. ആദ്യത്തെ കണ്‍മണി ജീവിതത്തിലേക്ക് എത്തിയതിന്റെ സന്തോഷത്തിലാണ് അദ്ദേഹവും കുടുംബവും. തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയ സന്തോഷം വിജിലേഷ് തന്നെയാണ് സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചത്. വിജിലേഷിനും സ്വാതിക്കും ആണ്‍കുഞ്ഞാണ് പിറന്നത്. വിവാഹത്തിന് മുമ്പ് ജീവിതത്തില്‍ ഒരു കൂട്ടുവേണം എന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ വിജിലേഷ് പോസ്റ്റിട്ടിരുന്നു.

തന്റെ മേഖലയെ മനസിലാക്കുന്ന പെണ്‍കുട്ടിയാകണം. കലാബോധമുള്ള കുട്ടിയാണെങ്കില്‍ സന്തോഷമെന്നും അന്ന് വിജിലേഷ് പറഞ്ഞിരുന്നു. സിനിമയും അഭിനയവുമായി തിരക്കായതുകൊണ്ട് വിവാഹത്തെ പറ്റി ആലോചിക്കാന്‍ സമയം കിട്ടിയിരുന്നില്ലെന്നും അദ്ദേഹം അന്ന് കൂട്ടിച്ചേര്‍ത്തിരുന്നു. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിനുശേഷം ഗപ്പി, അലമാര, ചിപ്പി, വിമാനം തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മകന്‍ പറന്ന സന്തോഷം വിജിലേഷ് പങ്കുവെച്ചതോടെ സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി താരങ്ങള്‍ ആശംസകളുമായി എത്തിയിട്ടുണ്ട്. പുതുതായി ഒരുങ്ങുന്ന ഒരുപാട് ചിത്രങ്ങളിലും വിജിലേഷ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നതായിരിക്കും.