സിബിഐ അഞ്ചാം ഭാഗത്തിന്റെ വിജയാഘോഷത്തിനിടെ ചുണ്ടനക്കി ജഗതി- വീഡിയോ

സിബിഐ 5 ദ ബ്രെയിനിന്റെ വിജയം ആഘോഷ വീഡിയോ പുറത്ത്. സംവിധായകന്‍ കെ മധു ജഗതി ശ്രീകുമാറിന്റെ വസതിയില്‍ നേരിട്ട് എത്തിയാണ് വിജയം ആഘോഷിച്ചത്. സിബിഐ അഞ്ചാം ഭാഗത്തില്‍ വിക്രമായി എത്തുന്ന ജഗതിയുടെ സീനുകള്‍…

സിബിഐ 5 ദ ബ്രെയിനിന്റെ വിജയം ആഘോഷ വീഡിയോ പുറത്ത്. സംവിധായകന്‍ കെ മധു ജഗതി ശ്രീകുമാറിന്റെ വസതിയില്‍ നേരിട്ട് എത്തിയാണ് വിജയം ആഘോഷിച്ചത്. സിബിഐ അഞ്ചാം ഭാഗത്തില്‍ വിക്രമായി എത്തുന്ന ജഗതിയുടെ സീനുകള്‍ നിറഞ്ഞ കയ്യടിയോടെയാണ് തിയറ്ററില്‍ സ്വീകരിക്കുന്നത്. വിജയാഘോഷത്തിന് ജഗതിയുടെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരും ആരാധകരും ജഗതിയുടെ പുതിയ തിരിച്ചു വരവിനും കൂടിയാണ് സാക്ഷ്യം വഹിച്ചത്. ‘സിബിഐ 5 കാണാന്‍ തിയറ്റില്‍ പോകാം?… ‘ആ പോകാം..’ എന്നാണ് താരം ചുണ്ടനക്കി പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രതികരണം വലിയ തിരിച്ചുവരവിന്റെ വഴി കൂടിയാണ് തുറന്നിരിക്കുന്നത്.

‘വളരെയേറെ അഭിമാനത്തോടും സന്തോഷത്തോടും കൂടിയാണ് ഞാനിവിടെ ഇരിക്കുന്നത്. ചിത്രത്തിന്റെ വിജയം അമ്പിളിച്ചേട്ടനൊപ്പം ആഘോഷിക്കാന്‍ പറ്റിയതിലും സന്തോഷമുണ്ട്. സിബിഐ അഞ്ചാം ഭാഗം ആലോചിച്ചപ്പോള്‍ തന്നെ അമ്പിളിച്ചേട്ടനും മനസിലുണ്ടായിരുന്നു. സിനിമയുടെ ഇതിനു മുമ്പുള്ള നാല് ഭാഗങ്ങളിലും വ്യത്യസ്ത രീതികളായിരുന്നു അദ്ദേഹം പരീക്ഷിച്ചത്. ഈ ചിത്രത്തിലും അതുപോലെ തന്നെ പ്രാധാന്യമുള്ള വേഷമായിരിക്കണം എന്നത് ഞങ്ങളുടെ ഓരോരുത്തരുടെയും നിര്‍ബന്ധമായിരുന്നു. തിരുവനന്തപുരത്തുനിന്ന് അദ്ദേഹത്തെ കൊച്ചിയില്‍ എത്തിച്ചാണ് ആ രംഗങ്ങള്‍ ചിത്രീകരിച്ചത്.

ലോകത്തെമ്പാടുമുള്ള ആളുകള്‍ ഈ സീന്‍ കണ്ട് കയ്യടിക്കുമ്പോള്‍ വാക്കുകള്‍ കിട്ടുന്നില്ല. മമ്മൂട്ടിക്കും ജഗതി തന്നെ വിക്രമാകണം എന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. സിബിഐ ആറാം ഭാഗവും ഉണ്ടായേക്കാം. അപ്പോഴും വിക്രമായി അമ്പിളിച്ചേട്ടന്‍ ഉണ്ടാകും.”-കെ.മധു മാധ്യമങ്ങളോട് പ്രതികരിച്ചു.

മമ്മൂട്ടി ചിത്രം വലിയ താരംഗമാണ് ബോക്സ് ഓഫീസില്‍ സൃഷ്ടിച്ചത്. സേതുരാമയ്യര്‍ എന്ന ബുദ്ധിരാക്ഷസന്റെ തിരിച്ച് വരവ്വ് മാത്രമല്ല വലംകൈയായ വിക്രമായി ജഗതി ശ്രീകുമാറിന്റെ വരവും ജനഹൃദയം ഏറ്റെടുത്തു.