ഈ ജന്മത്തില്‍ ഇതിലും വലിയ സര്‍പ്രൈസ് ഇല്ല!! ജീവിതത്തിലെ ഏറ്റവും വലിയ കാത്തിരിപ്പിന് ഇനി 7 മാസം-സന്തോഷവാര്‍ത്തയുമായി വികാസ് വികെ

സെലിബ്രിറ്റികളുടെ ആരെയും മനംമയക്കുന്ന സൗന്ദര്യത്തിന് പിന്നിലെ കൈകള്‍ വികാസ് വികെയുടെതാണ്. പ്രശസ്തനായ സെലിബ്രിറ്റി മേക്ക്അപ് ആര്‍ട്ടിസ്റ്റാണ് വികാസ്. സ്വന്തം വിവാഹത്തിന് വധുവിനെ ഒരുക്കിയതും വികാസ് തന്നെയായിരുന്നു. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് വികാസ്…

സെലിബ്രിറ്റികളുടെ ആരെയും മനംമയക്കുന്ന സൗന്ദര്യത്തിന് പിന്നിലെ കൈകള്‍
വികാസ് വികെയുടെതാണ്. പ്രശസ്തനായ സെലിബ്രിറ്റി മേക്ക്അപ് ആര്‍ട്ടിസ്റ്റാണ് വികാസ്. സ്വന്തം വിവാഹത്തിന് വധുവിനെ ഒരുക്കിയതും വികാസ് തന്നെയായിരുന്നു. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് വികാസ് പങ്കുവച്ചത്.

തന്റെയും ഷെറിലിന്റെയും ജീവിതത്തിലേക്ക് കുഞ്ഞ് അതിഥി എത്തുന്ന സന്തോഷമാണ് വികാസ് പങ്കുവച്ചത്. നീ വിളിച്ചപ്പോള്‍ സര്‍പ്രൈസ് ഉണ്ടെന്നു പറഞ്ഞപ്പോള്‍ ഇതായിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

‘ഈ ജന്മത്തില്‍ ഇതിലും വലിയ ഒരു സര്‍പ്രൈസ് എനിക്ക് ഇനി ഇല്ല ജീവിതത്തിലെ ഏറ്റവും വലിയ കാത്തിരിപ്പിന് ഇനി 7 മാസം. ദൈവത്തിന് നന്ദി, എന്റെ ഗുരുവായൂരപ്പാ.. നന്ദി എന്റെ പ്രിയ ഭാര്യേ! ഐ ലവ് യൂ എന്നാണ് വികാസ് പങ്കുവച്ചത്.

2021 ഫെബ്രുവരി 12ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വികാസിന്റെയും ഷെറിലിന്റെയും വിവാഹിതരായത്. വിവാഹത്തിന്റെ അന്ന് വധു ഷെറിലിനെ മേക്കപ്പ് ചെയ്തും വികാസ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.