മകളെ ഓർത്ത് മാത്രമാണ് ഇപ്പോഴും ജീവിക്കുന്നത്, സാറാസിലെ അമ്മായിയുടെ യഥാർത്ഥ ജീവിതം!

അടുത്തിടെ പുറത്തിറങ്ങി ഏറെ ആരാധക ശ്രദ്ധ നേടിയ സിനിമയാണ് സാറാസ്. അന്ന ബെന്നും സണ്ണി വെയ്‌നും പ്രധാന വേഷത്തിൽ എത്തിയ ചിത്രം മികച്ച പ്രമേയവുമായാണ് എത്തിയത്. ചിത്രം കണ്ടവർ ആരും ചിത്രത്തിലെ അമ്മായിയെ മറക്കാൻ…

അടുത്തിടെ പുറത്തിറങ്ങി ഏറെ ആരാധക ശ്രദ്ധ നേടിയ സിനിമയാണ് സാറാസ്. അന്ന ബെന്നും സണ്ണി വെയ്‌നും പ്രധാന വേഷത്തിൽ എത്തിയ ചിത്രം മികച്ച പ്രമേയവുമായാണ് എത്തിയത്. ചിത്രം കണ്ടവർ ആരും ചിത്രത്തിലെ അമ്മായിയെ മറക്കാൻ വഴിയില്ല. നമ്മുടെ വീട്ടിൽ ഉള്ള, അല്ലെങ്കിൽ അയൽപക്കത്തുള്ള മിക്ക അമ്മായി മാരുടെയും സ്വഭാവത്തെ കേന്ദ്രീകരിച്ചുകൊണ്ടാണെന്നു ചിത്രത്തിലും അമ്മായി കഥാപാത്രം എത്തിയിരിക്കുന്നത്. ‘ആഹ്, ഇത് മറ്റേതാണ് ഫെമിനിസം’ എന്ന അമ്മായിയുടെ ഡയലോഗ് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അത്തരത്തിൽ ഒരു അമ്മായിയുടെ സ്വഭാവം അല്ല വിമല എന്ന ജൂനിയർ താരത്തിന്റേത്. താൻ അഭിനയിച്ച ചിത്രം ഇത് വരെ കാണാൻ പോലും വിമലയ്ക്ക് കഴിഞ്ഞിട്ടില്ല. .കണ്ണുനീരിന്റെയും ദുരിതത്തിന്റെയും ഇടയിൽ ആണ് വിമല എന്ന നടിയുടെ ജീവിതം. മകളുടെ ചികിത്സയ്ക്ക് വേണ്ടി നെട്ടോട്ടം ഓടിക്കൊണ്ടിരിക്കുകയാണ് വിമല ഇന്ന്. അതിനിടയിൽ താൻ അഭിനയിച്ച ചിത്രം കാണാനുള്ള സമയവും മനസ്സും ഒന്നും വിമലയ്ക്ക് ഉണ്ടായില്ല എന്നതാണ് സത്യം.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് വിമല തന്റെ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്നത്. തന്റെ മൂത്തമകൾ ആറു വർഷമായി കിഡ്‌നി സംബന്ധമായി ചികിത്സയിൽ ആണ്. കഴിഞ്ഞ ഒന്നര വര്ഷം കൊണ്ട് ഡയാലിസിസ് ചെയ്തുവരികയാണ്. എന്നാൽ ഇപ്പോൾ കിഡ്‌നി മാറ്റിവെയ്ക്കാതെ വേറെ നിവർത്തി ഇല്ല എന്നാണ് ഡോക്ടർമാർ പറയുന്നത്. സാമ്പത്തികമായി പുതിയ ഒരു കിഡ്‌നി വാങ്ങിക്കാനുള്ള അവസ്ഥയിൽ അല്ല ഞങ്ങൾ ഇപ്പോൾ. അത് കൊണ്ട് തന്നെ എന്റെ കിഡ്‌നി മകൾക്ക് കൊടുക്കാൻ എനിക്ക് സമ്മതം ആണ്. അതിനായുള്ള കുറച്ച് ടെസ്റ്റുകളും മറ്റും നടത്തിയിരുന്നു. ടെസ്റ്റിൽ കുഴപ്പമ്മ ഇല്ലന്നും കിഡ്‌നി മാറ്റി വെയ്ക്കാം എന്നുമാണ് ഡോക്ടർമാർ പറഞ്ഞത്. എന്നാൽ അതിനു ഇനിയും പണം വേണം.

അതിനായി ഫണ്ടിന് വേണ്ടി ഉള്ള നെട്ടോട്ടത്തിൽ ആണ് ഞാൻ ഇപ്പോൾ. മകളുടെ രണ്ടു കിഡ്നികളും തകരാറിൽ ആണ്. നിങ്ങൾ എല്ലാവരുടേയും സഹായം ഞങ്ങൾക്ക് ആവിശ്യം ആണെന്നുമാണ് വിമല കരഞ്ഞുകൊണ്ട് പറഞ്ഞത്. പലപ്പോഴും ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ച സാഹചര്യങ്ങൾ ഉണ്ടായിരുന്നുവെന്നും മകൾക്ക് വേണ്ടി മാത്രമാണ് അന്ന് അതിൽ നിന്നൊക്കെ പിൻതിരിഞ്ഞത് എന്നുമാണ് വിമല പറഞ്ഞത്.  ചെറിയ ചെറിയ വേഷങ്ങളിൽ മാത്രം സിനിമയിൽ എത്തുന്ന വിമലയ്ക്ക് പറയത്തക്ക പ്രതിഫലമൊന്നും സിനിമയിൽ നിന്ന് ലഭിക്കാറില്ല.