പുതിയ ലുക്കിൽ വിനയ് ഫോർട്ട്; ഇതാര് ഉമ്മൻ കോശിയോ എന്ന് സോഷ്യൽ മീഡിയ

നിവിൻ പൊളി നായകനായ രാമചന്ദ്ര ബോസ് ആൻഡ് കോയുടെ പ്രൊമോഷൻ വർക്കുകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.അതിന്റെ ഭാഗമായുള്ള പ്രസ് മീറ്റിൽ ഒരൊറ്റ ലുക്ക് കൊണ്ട് സോഷ്യൽ മീഡിയ ആകെ ഇളക്കി മറിച്ചിരിക്കുകയാണ് വിനയ് ഫോർട്ട്.പ്രസ്മീറ്റിന് നിവിൻ…

നിവിൻ പൊളി നായകനായ രാമചന്ദ്ര ബോസ് ആൻഡ് കോയുടെ പ്രൊമോഷൻ വർക്കുകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.അതിന്റെ ഭാഗമായുള്ള പ്രസ് മീറ്റിൽ ഒരൊറ്റ ലുക്ക് കൊണ്ട് സോഷ്യൽ മീഡിയ ആകെ ഇളക്കി മറിച്ചിരിക്കുകയാണ് വിനയ് ഫോർട്ട്.പ്രസ്മീറ്റിന് നിവിൻ പോളിക്കൊപ്പം എത്തിയതായിരുന്നു വിനയ് ഫോർട്ട്.എന്നാൽ അവിടെയുള്ള ആളുകളുടെ സംശയം, ഇത് വിനയ് ഫോർട്ട് തന്നെയാണോ എന്നാൺ്യിരുന്നു .ചാർളി ചാപ്ലിൻ ലുക്കിൽ ചെറിയ മീശയും ചുരുണ്ട മുടിയും കൂളിങ് ​ഗ്ലാസുമായി എത്തിയ വിനയ് ഫോർട്ടിനെ ഭൂരിഭാഗം ആളുകൾക്കും മനസ്സിലായില്ല. പ്രസ് മീറ്റിന്റെ വിഡിയോയും ഫോട്ടോയും പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലും ഈ ലുക്ക് വൈറലായി.

ജ​ഗതിയുടെ ‘ഉമ്മൻ കോശി’ എന്ന കഥാപാത്രം, മിന്നാരത്തിലെ കുതിരവട്ടം പപ്പു എന്നിവരുമായാണ് പലരും വിനയ് ഫോർട്ടിന്റെ ലുക്കിന്റെ താരതമ്യം ചെയ്തിരിക്കുന്നത്. ജയറാം നായകനായി എത്തിയ സിഐഡി ഉണ്ണികൃഷ്ണൻ ബിഎ, ബിഎഡ എന്ന ചിത്രത്തിലെ ജഗതി  ശ്രീകുമാറിന്റെ കഥാപാത്രമാണ് ഉമ്മൻ കോശി. ‘അത് ഇഷ്ടപ്പെട്ടു.ഉമ്മൻ കോശി’ എന്നാണ് വിനയ്‍യുടെ ചിത്രം പങ്കുവച്ച് അജു വർ​ഗീസ് സോഷ്യൽമീഡിയയിൽ കുറിച്ചത്. ഈ ഒരൊറ്റ ലുക്ക് കൊണ്ട് സിനിമയുടെ വരെ ഹൈപ്പ് കൂടിയെന്നും ട്രോളന്മാർക്ക് ഇനി ചാകരയാണെന്നും കമന്റുകൾ വരുന്നുണ്ട്. ‘‘ഇപ്പോഴത്തെ പിള്ളേരുടെ ഓരോരോ പാഷനെ, രാമചന്ദ്ര ബോസിന് ഇതിലും വലിയ പ്രൊമോഷൻ കികിട്ടാൻ ഇല്ല, ഇതിനപ്പുറത്തുള്ള പ്രൊമോഷൻ സ്വപ്‌നങ്ങളിൽ മാത്രം’’, എന്നിങ്ങനെ പോകുന്നു കമന്റുകൾ.ദിലീപ് നായകനായി എത്തിയ ഈ പറക്കും തളിക എന്ന സിനിമയിലെ ഒരു രം​ഗവുമായും വിനയ് ഫോർട്ടിന്റെ ലുക്കിനെ തരതമ്യാ ചെയ്യുന്നുണ്ട് ചിലർ. എന്നാൽ വിനയ് തന്നെ ഇതിനു പ്രതികരണവും നൽകി. അപ്പൻ എന്ന ചിത്രത്തിനു ശേഷം മജു സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലെ വിനയ്‌യുടെ ലുക്കാണിത്. സുഹൃത്തായ മജുവിന്റെ സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കയാണ് താണിപ്പോഴെന്നും.വളരെ രസകരമായ സിനിമയും കഥാപാത്രവും ആണ് എന്നും . അതുകൊണ്ട് ഈ കോലം ഞാൻ അങ്ങ് സഹിക്കുന്നു എന്നും വിനയ് ഫോർട്ട് പറഞ്ഞു. സെപ്റ്റംബർ പകുതിവരെ ഈ കോലത്തിൽ തന്നെ നടക്കേണ്ടി വരുമെന്നും വിനയ് കൂട്ടിച്ചേർത്തു.