ജീവിതത്തിലുണ്ടായ ഏറ്റവും വലിയ ദു:ഖത്തെ കുറിച്ച് വിനയ് ഫോര്‍ട്ട്

മലയാള സിനിമയില്‍ വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടനാണ് വിനയ് ഫോര്‍ട്ട്. ചുരുക്കം സിനിമകളിലൂടെ തന്നെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടന്‍. ഇപ്പോഴിതാ ധന്യ വര്‍മ്മയുമായി താരം നടത്തിയ അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്.…

മലയാള സിനിമയില്‍ വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടനാണ് വിനയ് ഫോര്‍ട്ട്. ചുരുക്കം സിനിമകളിലൂടെ തന്നെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടന്‍. ഇപ്പോഴിതാ ധന്യ വര്‍മ്മയുമായി താരം നടത്തിയ അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്. ജീവതത്തില്‍ തനിക്കുണ്ടായ ഏറ്റവും വലിയ ദു:ഖത്തെ കുറിച്ച് താരം തുറന്നു പറയുകയുണ്ടായി. ജനുവരിയില്‍ തന്റെ അച്ഛന്‍ മരിച്ചതാണ് ജീവിതത്തിലുണ്ടായ ഏറ്റവും വലിയ ദു:ഖമെന്നാണ് വിനയ് പറഞ്ഞത്. ആ അനുഭവം തന്നെ പലകാര്യങ്ങളും പഠിപ്പിച്ചുവെന്ന് നടന്‍ പറയുന്നുണ്ട്.

Vinay Forrt1

ആ സമയം വരെ നാളെ എന്നൊരു കാര്യം താന്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ നാളെ എന്നൊരു സംഭവമൊന്നുമില്ലെന്ന് താന്‍ പഠിച്ചത് അച്ഛന്‍ മരിച്ചപ്പോഴാണ്. ലൈഫില്‍ ഏറ്റവും വലിയ നഷ്ടം സംഭവിക്കുമ്പോള്‍ നമ്മള്‍ മനസിലാക്കും ആ സമയം നമ്മള്‍ടെ കൂടെ ആരുണ്ടാവുമെന്നാണ്. എന്നെ ഇമോഷണലി ഹോള്‍ഡ് ചെയ്‌തൊരാള്‍ എന്റെ ഭാര്യ സൗമ്യയാണെന്നും വിനയ് പറയുന്നു.

Vinay fort about election
Vinay fort 

ചുരുളി, മാലിക്, തമാശ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ച നടന്‍ അവസരങ്ങള്‍ക്കായി ആരേയും വിളിച്ച് ബുദ്ധിമുട്ടിക്കാറില്ലെന്നും വിനയ് അഭിമുഖത്തില്‍ പറഞ്ഞു.