ഈ രീതിയിൽ ജഡ്‌ജ്‌ ചെയ്യാൻ ഇവർ മോഹൻലാലോ, ഇർഫാൻ ഖാനോ ഒന്നുമല്ലല്ലോ, വിനയ് ഫോർട്ട് 

ഇപ്പോൾ സിനിമയിൽ വെറുതെ ജഡ്ജ്‌മെന്റ് എടുക്കുന്ന കാലമാണ് ഇത്, ഇപ്പോൾ അങ്ങനെയുള്ള ഒരു വിലയിരുത്തലുമായി എത്തുകയാണ് നടൻ വിനയ് ഫോർട്ട്. കുറച്ചു നാളുകൾക്ക് മുൻപ് ഒരു ചിത്രം റിലീസ് ചെയ്യ്തതിനു ശേഷം അത് വളച്ചൊടിക്കുന്ന…

ഇപ്പോൾ സിനിമയിൽ വെറുതെ ജഡ്ജ്‌മെന്റ് എടുക്കുന്ന കാലമാണ് ഇത്, ഇപ്പോൾ അങ്ങനെയുള്ള ഒരു വിലയിരുത്തലുമായി എത്തുകയാണ് നടൻ വിനയ് ഫോർട്ട്. കുറച്ചു നാളുകൾക്ക് മുൻപ് ഒരു ചിത്രം റിലീസ് ചെയ്യ്തതിനു ശേഷം അത് വളച്ചൊടിക്കുന്ന ഒരു സമ്പ്രദായം ഉണ്ടായിട്ടുണ്ട്, ഒരു സിനിമ കണ്ടതിനെ ശേഷം വിമർശിക്കുന്നതിൽ തെറ്റില്ല എന്നാൽ ഒരു ധാർഷ്ട്ട്യം പോലെ സംസാരിക്കുന്നത് ശരിയല്ല നടൻ പറയുന്നു.

ഒരുപാടു ആളുകൾ ജോലി ചെയ്യുന്ന ഒരു മേഖലയാണ് സിനിമ,അതൊന്നും ആരും അറിയേണ്ട കാര്യമില്ല ,എന്നാൽ ഒരു ആർട്ടിസ്റ്റിന്റെ അഭിനയം, അല്ലെങ്കിൽ ആ സിനിമ ഇഷ്ടമായില്ലെങ്കിൽ അത് കാശ് കൊടുത്തു കാണുന്ന പ്രേക്ഷകനെ പ്രകടിപ്പിക്കാം , അതൊന്നും തെറ്റില്ല എന്നാൽ അത് പ്രകടിപ്പിക്കേണ്ട രീതിയിൽ പ്രകടിപ്പിക്കണം. ഒരാളെ മാനസികമായി തകർക്കാനുള്ള ശ്രമം ആരും നോക്കരുത് നടൻ പറയുന്നു.

അല്ലങ്കിൽ തന്നെ ഈ രീതിയിൽ ജഡ്ജ് ചെയ്യാൻ ഇവർ  മോഹൻലാലോ, ഇർഫാൻ ഖാനോ മറ്റും ഒന്നുമല്ലല്ലോ, ചില യുട്യൂബറുമാർ ഒരു വിഷയം വളച്ചൊടിക്കുകയാണ്, അവരുടെ സ്വരത്തിനു അഹങ്കാരത്തിന്റെ ധ്വനി യുണ്ട്, അത് വളരെ മോശമാണ്, എന്തൊക്ക പറഞ്ഞാലും ഞങ്ങളൊക്കെ ആർട്ടിസ്റ്റുകൾ ആണ്, മറ്റുള്ളവരെ കളിയാക്കാനോ, വിമർശിക്കാനോ ആർക്കും അധികാരം തന്നട്ടില്ല വിനയ് ഫോർട്ട് പറയുന്നു.